ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യയും സര്‍ക്കാര്‍ ഒപ്പമുള്ള കേരളവും

Read More

മൂന്നാര്‍ കയ്യേറ്റങ്ങള്‍: നയം, നിയമം, നിലപാട്

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന ചെറുതും വലുതുമായ ഇടപെടലുകളാണ് മൂന്നാറില്‍ വര്‍ഷങ്ങളായി നടക്കുന്നത്. ഇത്തരം ഇടപെടലുകളുടെ ഫലമായി മൂന്ന് നദികളുടെ സംഗമസ്ഥാനമായ ഈ ഭൂപ്രദേശം ഇന്ന് മരണക്കിടക്കയിലാണ്. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ഓപ്പറേഷനുകളൊന്നും ഫലിക്കാത്ത വിധം സങ്കീര്‍ണ്ണമായിരിക്കുകയാണ് മൂന്നാറിലെ രാഷ്ട്രീയ-സാമൂഹിക ബന്ധങ്ങള്‍. ഇനി എന്താണ് പരിഹാരം? ഈ വിഷയത്തില്‍ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍.എ.പി.എം) മുന്‍കൈയെടുത്ത് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍…

Read More

മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്

മൂന്നാറിലെ നിയമലംഘനങ്ങള്‍ സമീപകാലത്ത് ഉണ്ടായതല്ലെന്നും പൂഞ്ഞാര്‍ രാജാവില്‍ നിന്നും കൃഷിക്കുവേണ്ടി ഭൂമി പാട്ടത്തിനെടുത്ത മണ്‍ട്രോ സായിപ്പിന്റെ കാലത്തോളം അതിന് പഴക്കമുണ്ടെന്നും ആര്‍ക്കിയോളജിക്കല്‍ രേഖകളില്‍ നിന്നും ലഭിച്ച പഴയ കരാറുകള്‍ പരിശോധിച്ച് ജോസഫ് സി. മാത്യു വിലയിരുത്തുന്നു.

Read More

മൂന്നാറിനെ സംരക്ഷിക്കാന്‍ പരിസ്ഥിതി അതോറിറ്റി രൂപീകരിക്കണം

മൂന്നാറിന്റെ ജൈവ പാരിസ്ഥിതിക സവിശേഷതകള്‍ സംരക്ഷിക്കുന്നതിനും അതിനനുസൃതമായി മാത്രമേ കെട്ടിടനിര്‍മ്മാണം, ഭൂവിനിയോഗം, വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ അനുമതി, വിനോദ
സഞ്ചാര വികസന പരിപാടികള്‍ തുടങ്ങിയവ നിര്‍വ്വഹിയ്ക്കപ്പെടുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുന്നതിനുമായി ഒരു പരിസ്ഥിതി പരിപാലന വികസന അതോറിറ്റി ആറുമാസത്തിനകം രൂപീകരിക്കണമെന്ന് ശുപാര്‍ശ ചെയ്ത് മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അദ്ധ്യക്ഷനായ നിമയസഭാ പരിസ്ഥിതി സമിതി അടുത്തിടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ചര്‍ച്ചയ്ക്കായി മുന്നോട്ടുവയ്ക്കുന്നു.

Read More

രാജമാണിക്യം റിപ്പോര്‍ട്ടിനെതിരെ അണിയറനീക്കങ്ങള്‍ ശക്തമാകുന്നു

അഞ്ച് ലക്ഷത്തിലധികം ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച രാജമാണിക്യം റിപ്പോര്‍ട്ടിന്
നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി, നിയമവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് തോട്ടം ഭൂമി ഏറ്റെടുക്കുന്നതിനായി നടക്കുന്ന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന്

Read More
Most Popular

വിഴുപ്പ് ഗ്രാമങ്ങള്‍ ഉപഭോഗ നഗരങ്ങളോട്‌

മാലിന്യത്തിന്റെ ഉറവിടങ്ങളോട് നഗരമാലിന്യങ്ങള്‍ പേറുന്ന കേരളത്തിലെ സമരമുഖങ്ങള്‍ ചോദിച്ചുതുടങ്ങിയിരിക്കുന്ന
അടിസ്ഥാന ചോദ്യങ്ങള്‍ക്കുള്ള മറുപടിക്ക് മാത്രമാണ് ഇനി പ്രശ്‌നപരിഹാരത്തിലേക്കുള്ള ആത്മാര്‍ത്ഥമായ വഴി തുറക്കാന്‍ കഴിയുന്നത്. മാലിന്യം സൃഷ്ടിക്കുന്ന ഉറവിടങ്ങളുടെ മനഃസ്ഥിതിക്കുമുന്നില്‍ ആ ചോദ്യങ്ങള്‍ വയ്ക്കുന്നു

....
Read More

ഓര്‍മ്മകളിലെ പുഴത്തീരം

ചുമരുകളില്‍ ചില്ലിട്ടുതൂക്കാന്‍ കുറെ ഗൃഹാതുരതകള്‍ മാത്രം അവശേഷിപ്പിച്ച്, കോളിഫോം ബാക്ടീരിയയുടെ കാലത്തെ
പുഴയായിത്തീര്‍ന്ന നിളയുടെ സമ്പന്നമായ സാംസ്‌കാരിക ചരിത്രം ഓര്‍മ്മിപ്പിക്കുന്നു

....
Read More

ജലസാക്ഷരതയില്ലാത്ത കേരളം

പൈപ്പില്‍ വെള്ളം വന്നില്ലെങ്കില്‍ വാട്ടര്‍ അതോറിറ്റിക്ക് മുന്നില്‍
കുടവുമെടുത്ത് സമരം ചെയ്യുന്നിടത്ത് അവസാനിക്കുന്നു കേരളീയരുടെ ജലരാഷ്ട്രീയം. ജലസ്രോതസ്സുകള്‍ നഷ്ടപ്പെട്ടാല്‍ വാട്ടര്‍ അതോറിറ്റിക്കും വെള്ളം തരാന്‍ കഴിയില്ല എന്ന കാര്യത്തിലേക്ക് നമ്മുടെ ചിന്ത പോകുന്നില്ല. നമ്മുടെ രാഷ്ട്രീയം അജൈവമാണ്. മുല്ലപ്പെരിയാര്‍ വിഷയത്തിലെ കേരളത്തിലെ ഇടപെടലുകളില്‍ അതാണ് പ്രതിഫലിക്കുന്നതെന്ന്
സി.ആര്‍. നീലകണ്ഠന്‍

....
Read More