വാക്കും പ്രവര്‍ത്തിയും പൊരുത്തപ്പെടുമ്പോള്‍

Download PDF

സെപ്റ്റംബര്‍ അവസാനം കേരളത്തോട് വിടപറയുമ്പോള്‍ അവസാനമായി യാത്ര ചോദിക്കുവാന്‍ ഒരാളെ മാത്രമേ കണ്ടിരുന്നുള്ളൂ. ഏഴിലോടുള്ള ആയുര്‍വേദ ചികിത്സാലയത്തില്‍ നിസ്സഹായനായി കഴിയുന്ന വാസുദേവന്‍ നന്തിക്കര എന്ന ജോണ്‍സി. ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട ജോണ്‍സിയുടെ ആരോഗ്യം അനുക്രമമായി ക്ഷയിക്കുകയായിരുന്നു. സ്‌നേഹത്തിന്റെ ഒരു ചെറുതരി പോലും ജോണ്‍സിയെ ആശ്വസിപ്പിച്ചിരുന്നു.