പ്ലാച്ചിമട: നഷ്ടപരിഹാരം യാഥാര്‍ത്ഥ്യമാകുമോ?

Download PDF

മെക്‌സിക്കന്‍ കടലിടുക്കില്‍ ബ്രിട്ടീഷ് പെട്രോളിയം വരുത്തിയ അപകടത്തിന് നഷ്ടപരിഹാരമായി 90000 കോടി രൂപ മുന്‍കൂറായി കെട്ടിവക്കണമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നു. ആ സാഹചര്യത്തില്‍ പ്ലാച്ചിമടയിലെ ദരിദ്രരാക്കപ്പെട്ട ജനങ്ങള്‍ കോളാ കമ്പനിയോടു സൗജന്യം കാണിക്കണമെന്ന തരത്തില്‍ വ്യവസായവകുപ്പ് സെക്രട്ടറി പറയുന്നത് അസ്വീകാര്യമാണ്. ഭോപ്പാലിന് സംഭവിച്ചത് ആവര്‍ത്തിക്കാത്ത വിധത്തില്‍ ട്രിബ്യൂണലിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ട നീക്കം സര്‍ക്കാര്‍ നടത്തണമെന്ന് പ്ലാച്ചിമട ആവശ്യപ്പെടുന്നു