എന്‍ഡോസള്‍ഫാന്‍; ഒടുങ്ങുന്നില്ല, ഇരകളുടെ നിലവിളി

Download PDF

മറ്റൊരു മൃഗത്തിനെ കാണിക്കാതെ കൊല നടത്തുകയെന്നത് മൃഗങ്ങളോട് മനുഷ്യന്‍ കാണിക്കുന്ന ചെറിയ കാരുണ്യമാണ്. എന്നാല്‍ ഇവിടെ അറവ് മൃഗങ്ങള്‍ക്ക് ലഭിക്കുന്ന നീതി പോലും മനുഷ്യന് ലഭിക്കുന്നുണ്ടോ? സംശയമാണ്, ഇതാ നിങ്ങള്‍ എന്‍ഡോസള്‍ഫാന്റെ ഇരകളുടെ കഥ കേള്‍ക്കൂ. ആരോഗ്യമുണ്ടായിരുന്ന സ്വന്തം സഹോദരന്‍ രോഗത്തിനു കീഴ്‌പ്പെട്ട് മരിക്കുന്നത് നോക്കി നിന്ന സഹോദരിയും തന്റെ മരണം ഇത്തരത്തിലായിരിക്കുമോ എന്നു പേടിച്ചുകാണും. എന്നാല്‍ ഇപ്പോള്‍ ആ സഹോദരിയും അതേ രോഗത്തിന് അടിപ്പെട്ട് മരണത്തോട് മല്ലടിക്കുന്നു…