കരാറുകാരന്റ സ്വന്തം മട്ടാഞ്ചേരി പാലം

Download PDF

കേരളത്തില്‍ ബി.ഒ.ടി ഹൈവേകള്‍ തന്നെ വേണമെന്ന് സര്‍ക്കാര്‍ തീരുമാനത്തിലെത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന ബി.ഒ.ടി ടോള്‍ റോഡുകളുടെ പ്രശ്‌നമെന്താണെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് മട്ടാഞ്ചേരി പാലം. എറണാകുളത്ത് ഗാമണ്‍ ഇന്ത്യ ലിമിറ്റഡ് നിര്‍മ്മിച്ച മട്ടാഞ്ചേരി ബി.ഒ.ടി പാലത്തിന്റെ പേരില്‍ കമ്പനി നടത്തിയ പകല്‍ക്കൊള്ള 45 മീറ്ററിനും ബി.ഒ.ടി റോഡിനും വേണ്ടി വാദിക്കുന്നവരുടെ കണ്ണുതുറപ്പിക്കുമോ?