വിഷമരണം അല്ലെങ്കില്‍ പട്ടിണി മരണം

Download PDF

എന്‍ഡോ സള്‍ഫാന്‍ അറിയപ്പെടാത്ത രഹസ്യങ്ങള്‍ എന്ന തലക്കെട്ടില്‍ ഡോ.ഗോപി മണി എഴുതിയ കത്ത് (ലക്കം-40, ഡിസംബര്‍ 12, മാതൃഭൂമി ആഴ്ചപ്പതിപ്പ്) കണ്ടു. ലേഖകന്‍ വെളിപ്പെടുത്തുന്ന അഞ്ച് പരമരഹസ്യങ്ങള്‍ വായിച്ചു കഴിയുമ്പോള്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അദ്ദേഹം പറയാതെ പറയുന്ന മറ്റൊരു രഹസ്യം കൂടി മനസിലാകും. അതിതാണ്, മനുഷ്യ രാശിയുടെ വിധി ഒന്നുകില്‍ വിഷമരണം അല്ലെങ്കില്‍ പട്ടിണി മരണം.