മുതലമടയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതമഴ

Download PDF

കേരളത്തിലെ മാങ്കോസിറ്റി എന്നറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ മുതലമട മറ്റൊരു കാസര്‍ഗോഡായി മാറിക്കൊണ്ടിരിക്കുകയാണ്. മുതലമടയിലെ മാന്തോപ്പുകളില്‍ വര്‍ഷങ്ങളായി നടക്കുന്ന
വ്യാപകമായ എന്‍ഡോസള്‍ഫാന്‍ പ്രയോഗം മുതലമടയെ കാന്‍സര്‍ ഗ്രാമമാക്കിമാറ്റിയിരിക്കുന്നു. എന്‍ഡോസള്‍ഫാന്റെ പ്രശ്‌നം കേരളത്തില്‍ സജീവചര്‍ച്ചയായ സാഹചര്യത്തില്‍
ചിറ്റൂര്‍ താലൂക്ക് എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി നെന്മാറ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ സംഗമം സംഘടിപ്പിച്ചു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളൊന്നും സംഗമത്തില്‍ പങ്കെടുക്കാനോ നിലപാട് പ്രഖ്യാപിക്കാനോ തയ്യാറായില്ല. സാമൂഹികപ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ താത്പര്യം കാണിക്കാത്തതിന്റെ തെളിവുകൂടിയായി ഈ സംഭവം.