പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളീയം മാസിക 2009 മുതല്‍ നല്‍കുന്ന
ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ള യുവതീ/യുവാക്കള്‍ക്കും അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ ഈ വര്‍ഷം ഫെല്ലോഷിപ്പിനായി നിശ്ചയിച്ച,
‘ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളത്തില്‍ രൂപപ്പെട്ട സമരങ്ങള്‍, വാദപ്രതിവാദങ്ങള്‍, മാധ്യമ പ്രതിനിധാനങ്ങള്‍, പരിസ്ഥിതി സംവാദങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു റിപ്പോര്‍ട്ടിന്റെ രൂപരേഖയും പ്രവര്‍ത്തന പദ്ധതിയും അയച്ചുതരിക. ഒപ്പം നിങ്ങള്‍ക്ക് പരിചിതമായ ഏതെങ്കിലും ഒരു പരിസ്ഥിതി പ്രശ്‌നത്തെ/വിഷയത്തെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടും ബയോഡാറ്റ സഹിതം താഴെപ്പറയുന്ന വിലാസത്തില്‍ 2015 ജൂണ്‍ 15നുള്ളില്‍ ലഭിക്കുന്ന രീതിയില്‍ അയയ്ക്കുക.

ഈ റിപ്പോര്‍ട്ടിന്റെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ പരിസ്ഥിതി-മാധ്യമ വിദഗ്ധര്‍ അടങ്ങുന്ന ജൂറി തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് ബിജുവിന്റെ ചരമദിനമായ ജൂണ്‍ 28ന് തൃശൂരില്‍ വച്ച് 10,003 രൂപയുടെ ഫെല്ലോഷിപ്പ് നല്‍കും.

ഈ വര്‍ഷം ഫെലോഷിപ്പിനായി നിശ്ചയിച്ചിരിക്കുന്ന വിഷയത്തെക്കുറിച്ച് പഠിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ വിശദമായൊരു റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുക എന്നതാണ് വ്യവസ്ഥ.

വിലാസം: കേരളീയം, കൊക്കാലെ, തൃശൂര്‍ 680 021