കേരളീയം പ്ലാച്ചിമട ഫെലോഷിപ്പ് നീതുദാസിന്‌

കൊക്കക്കോള കമ്പനിക്കെതിരെ പതിമൂന്ന് വര്‍ഷമായി തുടരുന്ന പ്ലാച്ചിമട സമരത്തെക്കുറിച്ച് പഠനം നടത്തുന്നതിനായി കേരളീയം മാസിക ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന് നീതു ദാസ് അര്‍ഹയായി. ‘കോര്‍പ്പറേറ്റ് അതിക്രമവും ജനാധികാര പ്രയോഗവും പ്ലാച്ചിമടയില്‍’ എന്ന വിഷയത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠനം നടത്തുന്നതിനാണ് നീതു ദാസിന് ഫെലോഷിപ്പ് ലഭ്യമായിരിക്കുന്നത്. പ്രതിമാസം 10,000 രൂപ ഫെലോഷിപ്പ് തുകയായി ലഭിക്കും. ഗവേഷണ വിഷയത്തെക്കുറിച്ച് എഴുതി തയ്യാറാക്കിയ സങ്കല്‍പ്പത്തിന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നീതുവിനെ ഫെലോഷിപ്പിനായി തെരഞ്ഞെടുത്തത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ നീതു ദാസ് നിലവില്‍ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിക്കുകയാണ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്റ് ഇക്കോളജിക്കല്‍ സ്റ്റഡീസ് ആണ് ഗവേഷണത്തിനുള്ള സാമ്പത്തികവും ധൈഷണികവുമായ പിന്തുണ നല്‍കുന്നത്.