പത്രത്തിനൊപ്പം പ്രചരിപ്പിക്കുന്നു ഒരു അടിമ-ഉടമ സംസ്‌കാരം

Download PDF

മാതൃഭൂമി ദിനപത്രത്തിലെ തൊഴിലന്തരീക്ഷത്തില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. കോര്‍പ്പറേറ്റ്‌വത്കരിക്കപ്പെട്ട ഒരു പത്ര മാനേജ്‌മെന്റിന് എത്രമാത്രം മനുഷ്യത്വ വിരുദ്ധമായി പെരുമാറാന്‍ കഴിയും എന്ന് മാതൃഭൂമിയുടെ മുതലാളിമാര്‍ കാണിച്ചുതരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു പത്രസ്ഥാപനത്തില്‍ നിന്നും പുറത്താക്കപ്പെട്ട കേരളത്തിലെ ആദ്യ പത്രപ്രവര്‍ത്തകനായ മാതൃഭൂമി ജീവനക്കാരന്‍ സി. നാരായണന്‍ പത്രമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നു.