ഈ കുട്ടികള്‍ക്ക്, അമ്മമാര്‍ക്ക് എന്നാണ് നീതികിട്ടുക?

Download PDF

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാര്‍ 2014 ജനുവരി 26ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ കഞ്ഞിവെപ്പു സമരത്തെ തുടര്‍ന്ന് ലഭിച്ച ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ വീണ്ടും അവര്‍ തിരുവനന്തപുരത്തേക്ക് എത്തുകയാണ്. 2016 ജനുവരി 26 മുതല്‍ ദുരിതബാധിതരായ കുട്ടികളെയും എടുത്തുകൊണ്ട് അമ്മമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പട്ടിണി സമരം നടത്താന്‍ തീരുമാനിച്ചത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്നു.