കരിങ്കല്‍മടയുടെ കലി: ഫോട്ടോ പ്രദര്‍ശനം 2017 ജനുവരി 8 മുതല്‍ 12 വരെ

പാറമകടകള്‍ കേരളത്തിനേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് കേരളീയം നടത്തുന്ന ഫോട്ടോപ്രദര്‍ശനം 2017 ജനുവരി 8 മുതല്‍ 12 വരെ കേരള ലളിതകലാ അക്കാദമിയുടെ കോഴിക്കോട് ആര്‍ട്ട്ഗാലറിയില്‍ വച്ച് നടക്കുന്നു. വിവിധ തലമുറകളിലെ കേരളത്തിലെ പ്രമുഖ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രദര്‍ശനത്തിനോടനുബന്ധിച്ച് വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങളും, പ്രഭാഷണങ്ങളും ഈ ദിവസങ്ങളില്‍ ആര്‍ട്ട്ഗാലറിയുടെ പരിസരത്ത് വച്ച് നടത്തുന്നു. കേരളീയം പുസ്തകശാല പ്രസിദ്ധീകരിക്കുന്ന, സി.കെ.എം. നബീല്‍ എഴുതിയ ‘മുറിവേറ്റ മലയാഴം’ (കേരളത്തിലെ പാറമടകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക-സാമൂഹിക പ്രശ്‌നങ്ങള്‍) എന്ന പുസ്തകത്തിന്റെ പ്രകാശനവും ഈ വേദിയില്‍ വച്ച് നടക്കും. ഏവര്‍ക്കും സ്വാഗതം.