ചങ്ങാത്ത മുതലാളിത്തം, അഴിമതി, ഹിതകരമായ മൗനങ്ങള്‍
Download PDF
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ചങ്ങാത്ത മുതലാളിത്തം, മുതലാളിത്തത്തിന്റെ സാമാന്യ നിര്‍വ്വചനങ്ങളില്‍
ഉള്‍പ്പെടുത്താവുന്ന ഒന്നല്ല. മുതലാളിത്തം അനുവദിക്കുന്ന വ്യാപാരമോ, സംരംഭകത്വമോ, സമനിരപ്പായ കളിസ്ഥലമോ ഒന്നും തന്നെ അത് പ്രദാനംചെയ്യുന്നില്ല. അധികാര കേന്ദ്രങ്ങളോട് ഒട്ടിനില്ക്കുന്ന,
വിരലിലെണ്ണാവുന്ന, ഏതാനും വ്യവസായ ഗ്രൂപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന കച്ചവടങ്ങളാണ്
മുതലാളിത്തത്തിന്റെ ഏറ്റവും വികൃതമായ രൂപങ്ങളിലൊന്നായി നമ്മുടെ മുന്നിലെത്തുന്നത്.