സയന്‍സും ശാസ്ത്രവും: ഒരു ഭാഷാവിചാരം

Download PDF

ശാസ്ത്രം എന്ന വാക്കാണ് സയന്‍സിന്റെ മലയാളമായി ഉപയോഗിക്കുന്നത്. എന്നാല്‍ പരസ്പരം പൊരുത്തമുള്ളതും അല്ലാത്തതുമായ അനേകം പ്രകരണങ്ങളില്‍ ഈ രണ്ടു വാക്കുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്, ശാസ്ത്രം എന്ന വാക്കിന്റെ വിവിധങ്ങളായ പ്രയോഗങ്ങള്‍ക്ക് സയന്‍സ് എന്ന വാക്കിന്റെ പ്രയോഗങ്ങളുമായുള്ള പൊരുത്തം നോക്കുകയാണ് ഇവിടെ.