സഭയുടെ വിലപേശലുകളും പുരോഹിതരുടെ ലാഭചിന്തകളും

കത്തോലിക്കാസഭയിലെ പൗരോഹിത്യത്തിന്റെ അപ്രമാദിത്തത്തെ വെല്ലുവിളിച്ചുകൊണ്ട് 30 വര്‍ഷത്തിലേറെയായി സഭാധികാരത്തിനെതിരെ എഴുതുകയും പോരാടുകയും ചെയ്ത ജോസഫ് പുലിക്കുന്നില്‍ അദ്ദേഹത്തിന്റെ മാസികയായ ഓശാനയുടെ പ്രസിദ്ധീകരണം ഈ മാര്‍ച്ച് മാസത്തോടെ നിര്‍ത്തുകയാണ്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്, ഏറെ വിവാദ സംഭവങ്ങളില്‍ കത്തോലിക്കാസഭ ഉള്‍പ്പെട്ട പശ്ചാത്തലത്തില്‍ ക്രിസ്ത്യാനിറ്റിയുടെയും പൗരോഹിത്യത്തിന്റെയും രാഷ്ട്രീയ ശരിതെറ്റുകളെ വിലയിരുത്തുകയാണ് അദ്ദേഹം.

Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് ഞങ്ങള്‍ അനുകൂലമായിരുന്നു

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ വ്യാപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്ന സമയത്താണ് റിപ്പോര്‍ട്ടിനെക്കുറിച്ച് ഗ്രാമസഭകളില്‍ ചര്‍ച്ചചെയ്യുകയും പ്രമേയം പഞ്ചായത്ത് ഭരണസമിതില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ട് വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കേരളത്തിന് മാതൃകയായത്. മലയോരഗ്രാമങ്ങള്‍ ഒന്നടങ്കം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കലാപത്തിനിറങ്ങിയ നാളുകളില്‍ ഈ വിഷയം ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായ കേരളത്തിലെ ഏക പഞ്ചായത്താണ് പടിഞ്ഞാറത്തറ. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടിലനെ തുടര്‍ന്ന് പ്രമേയം പാസാക്കാന്‍ കഴിയാതെ പോയ അനുഭവങ്ങള്‍ വിവരിക്കുന്നു പഞ്ചായത്ത് അംഗം ഹുസൈന്‍

Read More

പ്രമേയം

ഗ്രാമസഭകളിലെ ചര്‍ച്ചയ്ക്ക് ശേഷം പഞ്ചായത്ത് യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം

Read More

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിതരണം ചെയ്ത നോട്ടീസ്‌

പരിസ്ഥിതി സംരക്ഷണ ഗ്രാമസഭകളില്‍ വിളിച്ചുചേര്‍ക്കുന്നതിനായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിതരണം ചെയ്ത നോട്ടീസ്‌

Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: സമവായ ശ്രമങ്ങളും കേരളത്തില്‍ നടന്നിട്ടുണ്ട്‌

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കേരളത്തില്‍ വാദപ്രതിവാദങ്ങള്‍ കൊഴുക്കുന്നതിനിടയില്‍, കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും
ഇരുതട്ടിലാണെന്ന മാധ്യമ വിധിപറച്ചിലുകള്‍ ക്കിടയില്‍, ചില വട്ടമേശകളില്‍ അവര്‍ ഒന്നിച്ചിരിക്കുകയും റിപ്പോര്‍ട്ടിലെ തള്ളേണ്ടതും കൊള്ളേണ്ടതും ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അത്തരം കൂടിയിരിക്കലുകള്‍ സാധ്യമായി. അതിലൊന്നിലെ പ്രസക്തമായ ചര്‍ച്ചകള്‍ ക്രോഡീകരിക്കുന്നു.

Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട് യോജിച്ചും അല്പം വിയോജിച്ചും

മലനാട് കര്‍ഷകരുടെ പരാതികള്‍ ശ്രദ്ധിക്കാനും, അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവരുടെ ജനാധിപത്യാവകാശം
സംരക്ഷിക്കാനും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന പ്രക്ഷോഭകര്‍ ശ്രമിച്ചില്ലെന്ന ഡോ. ടി.ടി. ശ്രീകുമാറിന്റെ
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2014 ജനുവരി 5) വിലയിരുത്തലിനോടുള്ള യോജിപ്പും വിയോജിപ്പും.

Read More

ക്വാറി മുതലാളിക്കും പോലീസിനും ഒരേ ഭാഷ

പാലക്കാട് ജില്ലയിലെ അമ്പിട്ടന്‍തരിശ്ശില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ക്വാറികള്‍ ദുരിതത്തിലാഴ്ത്തിയ ജനങ്ങളെ നേരില്‍ കാണുന്നതിനും ക്വാറികള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ പകര്‍ത്തുന്നതിനുമെത്തിയ ഡോക്യുമെന്ററി പ്രവര്‍ത്തകര്‍ക്ക് മംഗലം ഡാം എസ്.ഐ ചന്ദ്രന്റെയും പോലീസുകാരുടെയും ഭാഗത്ത് നിന്നുണ്ടായ ദുരനുഭവം.

Read More

അമ്പിട്ടന്‍തരിശ്ശ് ആക്ഷന്‍കൗണ്‍സില്‍ പ്രസ്താവന

2014 ഫെബ്രുവരി 23 ന് അമ്പിട്ടന്‍തരിശ്ശില്‍ വച്ച് സമരം പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തിക്കൊണ്ട്
അമ്പിട്ടന്‍തരിശ്ശ് ആക്ഷന്‍ കൗണ്‍സില്‍ ക്വാറികള്‍ക്കെതിരെ പ്രത്യക്ഷ സമരങ്ങളുമായി മുന്നോട്ട് നീങ്ങുന്നു.

Read More

അവ്യക്തത മുതലെടുത്ത് ക്വാറികള്‍ക്ക് സഹായം

ഇടുക്കിയില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള സ്ഥലങ്ങളില്‍ 39 ഗ്രാനൈറ്റ് ക്വാറികളുണ്ട്. അതിനെല്ലാം സി.ആര്‍.പി.എസ്. പ്രകാരമുള്ള ലൈസന്‍സാണുള്ളത്. 9-12 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തിട്ടുള്ള ഒന്‍പതു ഗ്രാനൈറ്റ് ക്വാറികളും ഇടുക്കിയിലെ വിവിധ താലൂക്കുകളിലായുണ്ട്.

Read More

പശ്ചിമഘട്ട സംവാദ യാത്ര

യാത്ര കടന്നുപോകുന്ന സ്ഥലങ്ങള്‍

Read More

ആദിവാസി, ദളിത് വിഭാഗങ്ങളും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും

കേരളത്തിലെ കീഴാള സമൂഹങ്ങള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ഭൂമിയുടെ പുനര്‍വിതരണം എന്ന ആവശ്യത്തെ
അംഗീകരിച്ചാല്‍ മാത്രമെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്ന സുസ്ഥിര വികസനം സാധ്യമാകൂ. തോട്ടങ്ങളെ ഈ രീതിയില്‍
നിലനിര്‍ത്തിക്കൊണ്ട് പശ്ചിമഘട്ടം സംരക്ഷിക്കാം എന്ന് കരുതുന്നത് നടക്കുന്ന കാര്യമല്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കീഴാളപക്ഷ വായന.

Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വേണ്ടി, ലുലു ഷോപ്പിംഗ് മാളിന് എതിരെ

കാട്ടില്‍ നിന്നും ഏറെ അകലെയുള്ള നഗരങ്ങളുടെ ആര്‍ത്തികള്‍ സാക്ഷാത്കരിക്കുന്നതിനും ആര്‍ഭാടങ്ങള്‍ നിലനിര്‍ത്തുന്നതിനുമായി കാട് ഒരു വിഭവമായി സംരക്ഷിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഭാവനാത്മകമായി മുന്നോട്ട് വയ്ക്കുന്നു എന്നതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സാധ്യത. ആ ചോദ്യം പരിഗണിക്കാനേ തയ്യാറാകുന്നില്ല എന്നതുകൊണ്ടാണ്
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അപ്രസക്തമാകുന്നത്.

Read More

ദുര്‍ബല പ്രദേശങ്ങളുടെ സംരക്ഷണം: ഇ.എഫ്.എല്‍ നിയമം പരിഹാരമല്ല

വനം കേസുകള്‍ തോറ്റുപോയതുകാരണം സര്‍ക്കാറിന് കൈവിട്ടുപോയ വനഭൂമി ഏറ്റെടുക്കാനാണ് ഇ.എഫ്.എല്‍ നിയമം കൊണ്ടുവന്നതെങ്കില്‍, മന്ത്രിസഭ കുറിപ്പില്‍ പറയുന്ന ഭൂപരിധി (9600 ഹെക്ടര്‍) ഏറ്റെടുത്തു കഴിഞ്ഞിട്ടും പിന്നീടെന്തിനാണ് നിയമം ഇപ്പോഴും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്?

Read More

ഇ.എഫ്.എല്‍ നിയമം: പരാതികള്‍ക്ക് കാരണം നടപ്പിലാക്കിയതിലെ പിഴവുകള്‍

1971ലെ സ്വകാര്യവനം നിക്ഷിപ്തമാക്കല്‍ നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത സ്വകാര്യവ്യക്തികളുടെ ഭൂമികള്‍ പലതും
കേസുകള്‍ തോറ്റതിലൂടെ സര്‍ക്കാറിന് നഷ്ടമായിരുന്നു. ഇത് തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഇ.എഫ്.എല്‍ നിയമം ചിലയിടങ്ങളില്‍ ചെറുകിട കര്‍ഷകര്‍ക്ക് ദോഷകരമായിട്ടുണ്ട്. എന്നാല്‍ വന്‍ കയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടുമുണ്ടെന്നതാണ് വസ്തുത.

Read More

പട്ടയസമരങ്ങളുടെ പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്? പരിഹാരമെന്ത്?

ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലേക്ക് കര്‍ഷകര്‍ കുടിയേറിത്തുടങ്ങിയ കാലം മുതല്‍ ഉന്നയിക്കപ്പെടുന്ന വിഷയമാണ് പട്ടയം. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവര്‍ക്ക് പട്ടയം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപടികളാകാതെ തുടരുകയാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ വരവോടെ വീണ്ടും ചൂടുപിടിച്ചിരിക്കുന്ന
പട്ടയ ചര്‍ച്ചകള്‍ക്ക് പരിഹാരം അന്വേഷിക്കുമ്പോള്‍ എന്തെല്ലാം പരിഗണിക്കപ്പെടണം?

Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഭൂവുടമസ്ഥതയും

ഭൂവുടമസ്ഥാവകാശത്തിന്റെ ഉടച്ചുവാര്‍ക്കല്‍ എന്ന രണ്ടാം ഭൂപരിഷ്‌കരണത്തിന്റെ അടിസ്ഥാന പരിസരത്തെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ല. ഭൂമിയുടെ പുനര്‍വിതരണത്തിനായി, ആദിവാസി-ദളിത് വിഭാഗങ്ങളുടെ മുന്‍കൈയില്‍ കേരളത്തില്‍ നടക്കുന്ന സമരങ്ങളെയും അവയുടെ മുദ്രാവാക്യങ്ങളെയും മുന്നോട്ടു കൊണ്ടുപോകാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒരു ആയുധമാകുന്നില്ല.

Read More

പരിസ്ഥിതി ലോലതയേയും ജനാധിപത്യത്തെയും ഭയപ്പെടുന്നവര്‍

കട്ടപ്പനയോ താമരശ്ശേരിയോ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടാല്‍ ജനജീവിതം അസാധ്യമായിത്തീരും എന്ന പ്രചരണങ്ങള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഇല്ല, ഒരടിസ്ഥാനവുമില്ല എന്ന പരമാര്‍ത്ഥത്തെ മനസ്സിലാക്കാന്‍ പോലും ശ്രമിക്കാത്തവരുടെ ഏകപക്ഷീയമായ ഇരമ്പലുകളാണ് ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേരളത്തിന്റെ പല കോണുകളില്‍ നിന്നും പുറപ്പെട്ടുവരുന്നത്.

Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ കുമ്പസാരിക്കുന്നു

മത-രാഷ്ട്രീയ പൗരോഹിത്യങ്ങള്‍ക്ക് മലയോരജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നതെന്തുകൊണ്ടാണ്?
ഇന്ത്യയിലെ തന്നെ ഏറ്റവും വിദ്യാസമ്പന്നരായ കര്‍ഷകജനത കേരളത്തിലായിരുന്നിട്ടും, അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ എല്ലാ കര്‍ഷക കുടുംബങ്ങളിലുമെത്തിയിട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയുള്ള കുപ്രചരണങ്ങള്‍ വിജയിക്കുന്നതെന്തുകൊണ്ടാണ്?

Read More

കസ്തൂരിരംഗന്‍ കുതിരയെ നവീകരിച്ച് കഴുതയാക്കി

തങ്ങളില്‍ നിക്ഷിപ്തമായ കര്‍ത്തവ്യത്തില്‍ നിന്നും ബുദ്ധിപരമായി വഴുതിമാറിക്കൊണ്ട് അധികാര പ്രക്രിയയെ പരിഹസിക്കുകയാണ് കസ്തൂരിരംഗന്‍ കമ്മിറ്റി ചെയ്തിരിക്കുന്നത്. അതിരപ്പിള്ളി പദ്ധതിയെ സംബന്ധിച്ച് കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു.

Read More

രണ്ട് റിപ്പോര്‍ട്ടും ജനസമക്ഷം വയ്ക്കണം

പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞന്മാരും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പിന് ആധാരമെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ ഇന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കടുത്ത ഭാഷയില്‍ എതിര്‍ത്തുകൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ടിനെയും അനുബന്ധ ചര്‍ച്ചകളെയും കുറിച്ച് സംസാരിക്കുന്നു.

Read More
Page 2 of 4 1 2 3 4