പരിസ്ഥിതി മാദ്ധ്യമ ഫെലോഷിപ്പ് 2020

| | Keraleeyam News

കേരളീയം മാസിക 2009 മുതല്‍ നല്‍കുന്ന ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാദ്ധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും മാദ്ധ്യമപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ വര്‍ഷം ഫെല്ലോഷിപ്പിനായി നിശ്ചയിച്ച, ‘ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും ആരോ?ഗ്യഭീഷണികളും കേരളത്തില്‍ : ഒരു അന്വേഷണം’ എന്ന വിഷയത്തെ ആസ്പദമാക്കി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു റിപ്പോര്‍ട്ടിന്റെ രൂപരേഖയും പ്രവര്‍ത്തന പദ്ധതിയും അയച്ചുതരിക. ബയോഡാറ്റ സഹിതം താഴെപ്പറയുന്ന ഇ-മെയില്‍ വിലാസത്തില്‍ 2020 ജൂണ്‍ 10ന് ഉള്ളില്‍ […]

Read More

പരിസ്ഥിതി മാദ്ധ്യമ ഫെലോഷിപ്പ്: അപേക്ഷ ക്ഷണിക്കുന്നു

| | Keraleeyam News

കേരളീയം മാസിക 2009 മുതല്‍ നല്‍കുന്ന ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാദ്ധ്യമ ഫെല്ലോ ഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും മാദ്ധ്യമപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ള യുവതീ/യുവാക്കള്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ വര്‍ഷം ഫെല്ലോഷിപ്പിനായി നിശ്ചയിച്ച, ‘പാരിസ്ഥിതിക തകര്‍ച്ചകളും വിഭവക്കൊള്ളയും അട്ടപ്പാടിയിലെ ആദിവാസി ജനതയെ തകര്‍ത്തത് എങ്ങനെ?’ എന്ന വിഷയത്തെ ആസ്പദമാക്കി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു റിപ്പോര്‍ട്ടിന്റെ രൂപരേഖയും പ്രവര്‍ത്തന പദ്ധതിയും അയച്ചുതരിക. ഒപ്പം നിങ്ങള്‍ക്ക് പരിചിതമായ ഏതെങ്കിലും ഒരു പരിസ്ഥിതി […]

Read More

പരിസ്ഥിതി മാദ്ധ്യമ ഫെലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും

| | Keraleeyam News

കേരളീയം മാസിക ഏര്‍പ്പെടുത്തുന്ന ബിജു എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാദ്ധ്യമ ഫെലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും 2017 ജൂണ്‍ 28, ബുധന്‍ വൈകീട്ട് 5.00ന് തൃശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വച്ച് നടത്തുന്നു. ഈ വര്‍ഷത്തെ ഫെലോഷിപ്പിന് അര്‍ഹനാകുന്ന വ്യക്തിക്ക്, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും സാമൂഹിക പ്രവര്‍ത്തകനുമായ ഇ.എ.എസ്. ശര്‍മ്മ 10,009 രൂപയുടെ ഫെലോഷിപ്പ് കൈമാറും. തുടര്‍ന്ന് ‘പരിസ്ഥിതി, വികസനം, ഭരണനിര്‍വഹണം: തിരുത്തേണ്ട ധാരണകള്‍’ എന്ന വിഷയത്തില്‍ അദ്ദേഹം 9-ാമത് ബിജു എസ്. ബാലന്‍ […]

Read More

കരിങ്കല്‍മടയുടെ കലി: ഫോട്ടോ പ്രദര്‍ശനം 2017 ജനുവരി 8 മുതല്‍ 12 വരെ

| | Keraleeyam News

പാറമകടകള്‍ കേരളത്തിനേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് കേരളീയം നടത്തുന്ന ഫോട്ടോപ്രദര്‍ശനം 2017 ജനുവരി 8 മുതല്‍ 12 വരെ കേരള ലളിതകലാ അക്കാദമിയുടെ കോഴിക്കോട് ആര്‍ട്ട്ഗാലറിയില്‍ വച്ച് നടക്കുന്നു. വിവിധ തലമുറകളിലെ കേരളത്തിലെ പ്രമുഖ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രദര്‍ശനത്തിനോടനുബന്ധിച്ച് വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങളും, പ്രഭാഷണങ്ങളും ഈ ദിവസങ്ങളില്‍ ആര്‍ട്ട്ഗാലറിയുടെ പരിസരത്ത് വച്ച് നടത്തുന്നു. കേരളീയം പുസ്തകശാല പ്രസിദ്ധീകരിക്കുന്ന, സി.കെ.എം. നബീല്‍ എഴുതിയ ‘മുറിവേറ്റ മലയാഴം’ (കേരളത്തിലെ പാറമടകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക-സാമൂഹിക പ്രശ്‌നങ്ങള്‍) എന്ന പുസ്തകത്തിന്റെ പ്രകാശനവും ഈ […]

Read More

പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

| | Keraleeyam News

തൃശൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കേരളീയം മാസിക 2009 മുതല്‍ നല്‍കുന്ന ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ള യുവതീ/യുവാക്കള്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ വര്‍ഷം ഫെല്ലോഷിപ്പിനായി നിശ്ചയിച്ച, ‘കാലാവസ്ഥാ വ്യതിയാനവും കേരളത്തിന്റെ മാറുന്ന പരിസ്ഥിതിയും’ എന്ന വിഷയത്തെ ആസ്പദമാക്കി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു റിപ്പോര്‍ട്ടിന്റെ രൂപരേഖയും പ്രവര്‍ത്തന പദ്ധതിയും അയച്ചുതരിക. ഒപ്പം നിങ്ങള്‍ക്ക് പരിചിതമായ ഏതെങ്കിലും ഒരു പരിസ്ഥിതി പ്രശ്‌നത്തെ/വിഷയത്തെക്കുറിച്ച് […]

Read More

അപരശബ്ദങ്ങളോടുള്ള ഭരണകൂട അസഹിഷ്ണുതയ്‌ക്കെതിരെ, Against State Surveillance, പൊതുഇടങ്ങള്‍ തിരിച്ചുപിടിക്കാന്‍

| | Keraleeyam News

അഭിപ്രായഭിന്നതകളോട് തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതതന്നെയാണ് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും അവരുണ്ടാക്കുന്ന ഗവണ്‍െമന്റും ഇന്ന് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരുവശത്ത് സ്റ്റേറ്റിന്റെ അമിതാധികാര പ്രവണതകളും, മറുവശത്ത് മധ്യകാല യാഥാസ്ഥിതികത്വത്തില്‍ നിന്ന് മുന്നോട്ടുപോകാത്ത പ്രതിലോമശക്തികളുംകൂടി ജനാധിപത്യത്തിലെ പ്രതീക്ഷകളെ നിരന്തരം ശോഷിപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. മൗലികാവകാശങ്ങളുടെ, സെക്യുലറിസത്തിന്റെ, ലിംഗനീതിയുടെ, സ്വതന്ത്രചിന്തയുടെയെല്ലാം കല്ലുകള്‍ മതഭ്രാന്തന്മാര്‍ ഇളക്കുമ്പോള്‍ അതിലൊന്നും ഇടപെടാത്ത പോലീസ് സംവിധാനങ്ങള്‍ സ്റ്റേറ്റിന് ഹിതകരമല്ലാത്ത എല്ലാ സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും മേല്‍ മൗലികാവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് കടന്നുകയറുകയാണ്. സാംസ്‌കാരിക ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച്, കേരളീയം പോലെയുള്ള പരിസ്ഥിതി-മനുഷ്യാവകാശ […]

Read More

കേരളീയത്തിന് നേരെ തുടരുന്ന പോലീസിംഗ്: രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രസ്താവന

| | Keraleeyam News

പരിസ്ഥിതി-മനുഷ്യാവകാശ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി 1998 മുതല്‍ തൃശൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കേരളീയം മാസികയ്ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന പോലീസ് ഇടപെടലില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. കേരളീയത്തിന്റെ 18-ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 23ന് നടത്തിയ ‘നിലാവ് കൂട്ടായ്മ, സംഗീതരാവ്, സ്‌നേഹസംഗമം’ എന്ന പരിപാടിക്ക് നേരെയാണ് അടുത്തിടെ വീണ്ടും പോലീസ് ഇടപെടലുണ്ടായത്. തൃശൂര്‍ നഗരാതിര്‍ത്തിയിലുള്ള പുഴയ്ക്കല്‍ വില്ലേജില്‍ (അടാട്ട് ഗ്രാമപഞ്ചായത്ത്) ഒരു സ്വകാര്യ സ്ഥലത്ത് വച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. കേരളീയം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പത്ത് വര്‍ഷത്തിലേറെയായി ഇത്തരത്തില്‍ നിലാവ് […]

Read More

ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും

| | Keraleeyam News

കേരളീയം മാസിക ഏര്‍പ്പെടുത്തുന്ന ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും പ്രശാന്ത് പൈക്കറെ നിര്‍വഹിച്ചു. ഒഡീഷയില്‍ പോസ്‌കോ എന്ന ബഹുരാഷ്ട്ര ഇരുമ്പുരുക്ക് കമ്പിനിക്ക് വേണ്ടി നടത്തുന്ന കുടിയൊഴിപ്പിക്കലിനെതിരായ സമരം നയിക്കുന്ന പ്രശാന്ത് പൈക്കറെ പോസ്‌കോ പ്രതിരോധ് സംഗ്രാം സമിതിയുടെ ഔദ്യോഗിക വക്താവ് കൂടിയാണ്. ‘ബലപ്രയോഗത്താലുള്ള ഭൂമിയേറ്റെടുക്കലും ജനകീയ പ്രതിരോധങ്ങളും സമകാലിക ഇന്ത്യയില്‍’ എന്ന വിഷയത്തിലാണ് അദ്ദേഹം 7-ാമത് ബിജു.എസ്. ബാലന്‍ അനുസ്മരണ പ്രഭാഷണം നടത്തിയത്. 2015 ജൂണ്‍ 28 ശനിയാഴ്ച […]

Read More

കേരളീയം പ്ലാച്ചിമട ഫെലോഷിപ്പ് നീതുദാസിന്‌

| | Keraleeyam News

കൊക്കക്കോള കമ്പനിക്കെതിരെ പതിമൂന്ന് വര്‍ഷമായി തുടരുന്ന പ്ലാച്ചിമട സമരത്തെക്കുറിച്ച് പഠനം നടത്തുന്നതിനായി കേരളീയം മാസിക ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന് നീതു ദാസ് അര്‍ഹയായി. ‘കോര്‍പ്പറേറ്റ് അതിക്രമവും ജനാധികാര പ്രയോഗവും പ്ലാച്ചിമടയില്‍’ എന്ന വിഷയത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠനം നടത്തുന്നതിനാണ് നീതു ദാസിന് ഫെലോഷിപ്പ് ലഭ്യമായിരിക്കുന്നത്. പ്രതിമാസം 10,000 രൂപ ഫെലോഷിപ്പ് തുകയായി ലഭിക്കും. ഗവേഷണ വിഷയത്തെക്കുറിച്ച് എഴുതി തയ്യാറാക്കിയ സങ്കല്‍പ്പത്തിന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നീതുവിനെ ഫെലോഷിപ്പിനായി തെരഞ്ഞെടുത്തത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ […]

Read More

പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

| | Keraleeyam News

കേരളീയം മാസിക 2009 മുതല്‍ നല്‍കുന്ന ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ള യുവതീ/യുവാക്കള്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ വര്‍ഷം ഫെല്ലോഷിപ്പിനായി നിശ്ചയിച്ച, ‘ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളത്തില്‍ രൂപപ്പെട്ട സമരങ്ങള്‍, വാദപ്രതിവാദങ്ങള്‍, മാധ്യമ പ്രതിനിധാനങ്ങള്‍, പരിസ്ഥിതി സംവാദങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു റിപ്പോര്‍ട്ടിന്റെ രൂപരേഖയും പ്രവര്‍ത്തന പദ്ധതിയും അയച്ചുതരിക. ഒപ്പം നിങ്ങള്‍ക്ക് പരിചിതമായ ഏതെങ്കിലും […]

Read More

ജനാധിപത്യ അവകാശ കണ്‍വെന്‍ഷന്‍

| | Keraleeyam News

ജനവിരുദ്ധ ഭരണകൂടനയങ്ങള്‍ക്കും പോലീസ് രാജിനും എതിരെ ജനാധിപത്യ അവകാശ കണ്‍വെന്‍ഷന്‍ 2015 ഫെബ്രുവരി 1, ഞായര്‍ രാവിലെ 10.00 മുതല്‍ വൈകീട്ട് 8.00 വരെ തൃശൂര്‍ തെക്കേഗുപരനടയില്‍ വച്ച് നടന്നു. മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എസ്സാര്‍ കമ്പനിയുടെ ഖനനം മൂലം കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ലണ്ടനിലേക്ക് പോകും വഴി ഡല്‍ഹി വിമാനത്താവളത്തില്‍വെച്ച് തടയപ്പെട്ട ഗ്രീന്‍പീസ് പ്രചാരക പ്രിയ പിള്ള […]

Read More

കേരളീയം വാര്‍ഷികവും റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനവും

| | Keraleeyam News

1998 നവംബറില്‍ പ്രസിദ്ധീകരണം ആരംഭിച്ച കേരളീയം മാസിക, കേരളീയം റിസോഴ്‌സ് സെന്റര്‍ എന്ന പുതിയൊരു സംരംഭത്തിന് കൂടി തുടക്കം കുറിച്ചുകൊണ്ട് 2014 നവംബര്‍ 28ന് 16-ാം വാര്‍ഷികം ആഘോഷിച്ചു. 16 വര്‍ഷമായി നടത്തുന്ന മാധ്യമ ഇടപെടലുകളുടെ ഭാഗമായി കേരളീയം സമാഹരിച്ച വിഭവങ്ങള്‍ പൊതുസമൂഹത്തിന്റെ സ്വതന്ത്ര ഉപയോഗത്തിനായി ലഭ്യമാക്കുക എന്ന ആശയമാണ് കേരളീയം റിസോഴ്‌സ് സെന്ററിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. പുതിയതായി ലഭ്യമാകുന്നതും കഴിഞ്ഞകാലങ്ങളില്‍ ശേഖരിച്ചതുമായ വിഭവങ്ങള്‍ വായനയ്ക്കും വിവരശേഖരണത്തിനും സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ചിട്ടയോടെ സൂക്ഷിക്കുന്ന ഇടമാണ് കേരളീയം റിസോഴ്‌സ് സെന്റര്‍. തൃശൂരിലെ കൊക്കാലെയില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരളീയം ഓഫീസിന്റെ ഒരു ഭാഗം തന്നെയാണ് റിസോഴ്‌സ് സെന്ററായി വികസിപ്പിച്ചിരിക്കുന്നത്. ആനുകാലികങ്ങള്‍ (മാസികകള്‍, ജേര്‍ണലുകള്‍), ജനകീയ സമരങ്ങളുടെ ലഘുലേഖകള്‍/ പഠന റിപ്പോര്‍ട്ടുകള്‍/ചരിത്രരേഖകള്‍/കോടതി വിധികള്‍/ നോട്ടീസുകള്‍/ പോസ്റ്ററുകള്‍/ പത്രവാര്‍ത്തകള്‍, പരിസ്ഥിതി സാമൂഹിക വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍, സമാന്തര പ്രസിദ്ധീകരണങ്ങള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബദല്‍ പ്രസിദ്ധീകരണങ്ങള്‍/പുസ്തകങ്ങള്‍, ഡോക്യുമെന്ററികള്‍/സിനിമകള്‍, കേരളീയം ലക്കങ്ങള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഡയറക്ടറി (വിലാസം-ഫോണ്‍ നമ്പര്‍), ഓണ്‍ലൈന്‍ വായനാ സൗകര്യം (ഇ-പേപ്പര്‍, ഇ-ജേര്‍ണലുകള്‍) തുടങ്ങിയ സൗകര്യങ്ങളാണ് റിസോഴ്‌സ് സെന്റര്‍ നിങ്ങള്‍ക്കായി ഒരുക്കുന്നത്. എല്ലാ അന്വേഷകര്‍ക്കും നിലവിലുള്ള കേരളീയം മാസികയുടെ ക്രമീകരണങ്ങളും ഓഫീസ് വ്യവസ്ഥയും തെറ്റാതെ ഈ സംവിധാനം സ്വതന്ത്രമായി ഉപയോഗിക്കാന്‍ കഴിയുന്നതാണ്. ഒപ്പം ഒരു കൂട്ടായ ശ്രമം എന്ന നിലയില്‍ റിസോഴ്‌സ് സെന്ററിലെ വിഭവങ്ങള്‍ വികസിപ്പിക്കുന്നതില്‍ ആര്‍ക്കും പങ്കാളികളാകാം. റിസോഴ്‌സ് സെന്ററിന്റെ ഭാഗമായി സമകാലിക വിഷയങ്ങളില്‍ സ്ഥിരമായി സംവാദപരമ്പരകള്‍ സംഘടിപ്പിക്കാനും പഠന പരിപാടികള്‍ ആസൂത്രണം ചെയ്യാനും പദ്ധതിയുണ്ട്.

2014 നവംബര്‍ 28ന് റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. എം.പി. പരമേശ്വരനാണ് റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് നടന്ന യോഗത്തില്‍ സി.പി. ഗംഗാധരന്‍ മാസ്റ്റര്‍, വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്ലാച്ചിമട സമരത്തിന്റെ രേഖകള്‍ പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ അറുമുഖന്‍ പത്തിച്ചിറ കേരളീയം റിസോഴ്‌സ് സെന്ററിലേക്ക് കൈമാറി. സാമൂഹിക ശാസ്ത്രജ്ഞന്‍ ഡോ. എം. അമൃത് രേഖകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് തിരുവനന്തപുരം എം.ബി.എസ്. യൂത്ത് ക്വയറിലെ 40 ഓളം ഗായകര്‍ പങ്കെടുത്ത സംഘഗാനം കൊക്കാലെ തെരുവില്‍ അരങ്ങേറി. വൈകീട്ട് 4 മണിക്ക് ഭൂമിക്കും സ്വയംഭരണത്തിനും വേണ്ടി നൂറ് ദിവസത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന ആദിവാസി നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊക്കാലെ അടക്കാമാര്‍ക്കറ്റ് തെരുവില്‍ ഐക്യദാര്‍ഢ്യ നില്‍പ്പ് സമരവും സംഘടിപ്പിച്ചു. വൈകീട്ട് 7.00ന് ബാബു കാമ്പ്രത്ത് സംവിധാനം ചെയ്ത ബിഹൈന്‍ഡ് ദി മിസ്റ്റ്, സുനന്ദ ഭട്ട് സംവിധാനം ചെയ്ത നിങ്ങള്‍ അരണയെ കണ്ടോ? എന്നീ ഡോക്യുമെന്ററികളുടെ സംപ്രേക്ഷണവും നടന്നു.

Read More

പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും

| | Keraleeyam News

2009 മുതല്‍ കേരളീയം നടത്തിവരുന്ന ബിജു.എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും 2014 ജൂണ്‍ 28 ശനിയാഴ്ച തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ വച്ച് നടന്നു. 6-ാമത് പരിസ്ഥിതി മാധ്യമ ഫെലോഷിപ്പിന് അര്‍ഹനായ സി.കെ.എം. നബീലിന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ ക്ലോഡ് അല്‍വാരിസ് 10,002 രൂപയുടെ ഫെലോഷിപ്പ് കൈമാറി. തുടര്‍ന്ന് പശ്ചിമഘട്ട സംരക്ഷണം പോരാട്ടങ്ങളുടെ ദിശ പുതിയ കാലത്തില്‍ എന്ന വിഷയത്തില്‍ ക്ലോഡ് അല്‍വാരിസ് ബിജു.എസ്. ബാലന്‍ അനുസ്മരണ പ്രഭാഷണം നടത്തി. […]

Read More

കേരളീയം ഡിജിറ്റല്‍ ആര്‍ക്കൈവ് പ്രകാശനം ചെയ്തു

| | Keraleeyam News

1998ല്‍ പ്രസിദ്ധീകരണം ആരംഭിച്ച കാലം മുതലുള്ള കേരളീയം മാസികയുടെ മുന്‍ ലക്കങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ വായനക്കാര്‍ക്ക് മുന്നിലെത്തിക്കുന്ന കേരളീയം വെബ്‌സൈറ്റ് 2014 മെയ് 8ന് പ്രകാശനം ചെയ്തു. ‘നവമാധ്യമങ്ങള്‍ തുറന്നിട്ട സാമൂഹിക ഇടത്തെ സമാന്തര മാധ്യമങ്ങള്‍ സ്വാംശീകരിക്കേണ്ടത് എങ്ങനെ?’ എന്ന സംവാദം സംഘടിപ്പിച്ചുകൊണ്ടാണ് കേരളീയം ഡിജിറ്റല്‍ ആര്‍ക്കൈവ് പ്രകാശനം ചെയ്തത്. മാധ്യമ പ്രവര്‍വര്‍ത്തകനും വിഷയ വിദഗ്ധനുമായ കെ. രാജഗോപാല്‍ സംവാദം മോഡറേറ്റ് ചെയ്തു. കെ. വേണു, ഡി. ദാമോദര്‍ പ്രസാദ്, കെ.എച്ച്. ഹുസൈന്‍, ഡോ. പി. രഞ്ജിത്ത്, […]

Read More