ദേശീയഗാനം: ദേശത്തെ പാട്ടിലാക്കുമ്പോള്‍

എല്ലാ ദേശരാഷ്ട്രങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട പെര്‍ഫോമന്‍സ് ദേശീയഗാനമാണ്. മിലിറ്റന്റ് ദേശീയതയുടെ വിളംബരമായിട്ടാണ് അത് ഉണ്ടായിട്ടുള്ളത്. മാര്‍ച്ച് ചെയ്യാന്‍ പറ്റുന്ന പാട്ടുതന്നെ വേണ്ടിവരുന്നത് അതുകൊണ്ടാണ്. പെര്‍ഫോമേറ്റീവ് ആയ ഒരു ദേശത്തെ ഉണ്ടാക്കിയെടുക്കുന്ന ഗാനമായി തന്നെ ദേശീയഗാനത്തെ കാണണമെന്ന്

Read More

ഒരു ദേശവാസിയെ എങ്ങനെ രൂപപ്പെടുത്താം?

‘മേരേ പ്യാരേ ദേശവാസിയോം’ എന്ന വിളി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പ്രതികരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ദേശവാസിയായി മാറുകയാണ്. ദേശവാസിയെ അഭിസംബോധന ചെയ്യുകയല്ല. ദേശവാസിയെ ഉണ്ടാക്കുക എന്ന പ്രത്യയശാസ്ത്രപരമായ സൃഷ്ടികര്‍മ്മമാണ് ഇവിടെ നടക്കുന്നത്. എന്തുകൊണ്ടാണ് നരേന്ദ്രമോദിക്ക് ഇങ്ങനെ വിളിക്കേണ്ടി വരുന്നത്?

Read More

വികസനവും പരിസ്ഥിതിയും: നീതിയുടെ അവഗണിക്കപ്പെട്ട തലം

വികസനത്തേയും പരിസ്ഥിതിയേയും കുറിച്ചുള്ള സംവാദത്തിന്റെ വളരെ കാതലായ ഭാഗത്തേക്ക് നീതിയെ കൊണ്ടുവരുന്നതിനുള്ള വഴികള്‍ എന്തെല്ലാമാണ്?

Read More

നിരന്തര വളര്‍ച്ച എന്നത് ഒരു നടക്കാത്ത സ്വപ്നം മാത്രമാണ്

ആധുനിക ലോകം ഇന്ന് വളര്‍ച്ചയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. നിരന്തരവും ഏറ്റക്കുറച്ചിലില്ലാത്തതുമായ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച്. അത്തരമൊരു സാമ്പത്തിക വളര്‍ച്ച സാധ്യമാണെന്ന് നമ്മുടെ സാമ്പത്തിക വിദഗ്ദ്ധന്മാര്‍ നമ്മെ വിശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം?

Read More

ചന്തസംസ്‌കൃതിക്ക് എതിരെയുള്ള ചിന്തകള്‍

ആധുനികനാഗരികതയുടെ കൊടികളുയര്‍ന്നതോടെ താറുമാറാക്കപ്പെട്ട സാമൂഹിക
ജീവിതത്തെപ്പറ്റിയുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്ന ജോര്‍ജ്ജ് മൂലേച്ചാലില്‍ രചിച്ച ‘നവ കൊളോണിയ
ലിസത്തിന്റെ നാല്‍കവലയില്‍’ എന്ന പുസ്തകം എന്തുകൊണ്ട് പ്രസക്തമാകുന്നു എന്ന്

Read More

അധികാരം സോഷ്യലിസം: ദാര്‍ശനിക-പ്രായോഗിക പ്രശ്‌നങ്ങള്‍

കലാപം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ സോഷ്യലിസം എന്ന വാക്കിനെ ഒരു പ്രതീകമെന്ന
നിലയിലും, രാഷ്ട്രീയവും ആത്മീയവുമായ പ്രതിരോധമെന്ന നിലയിലും തിരിച്ചുകൊണ്ടു
വരാന്‍ ശ്രമിക്കുന്നുണ്ട്. പരമ്പരാഗത ഓര്‍മ്മകളുടെ നിര്‍ബന്ധങ്ങളില്ലാതെ തന്നെ യൂത്തുഡയലോഗ് എന്ന കൂട്ടായ്മ സോഷ്യലിസം എന്ന വാക്ക് തിരഞ്ഞെടുത്തത് അദ്ഭുതമായി. യൂത്ത്
ഡയലോഗിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂരില്‍ നടന്ന ‘സോഷ്യലിസം ഇന്ന്’ എന്ന സംഗമത്തിന്റെ പശ്ചാത്തലത്തില്‍ ഒരാലോചന.

Read More

അധികാരം സോഷ്യലിസം: ദാര്‍ശനിക-പ്രായോഗിക പ്രശ്‌നങ്ങള്‍

കലാപം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ സോഷ്യലിസം എന്ന വാക്കിനെ ഒരു പ്രതീകമെന്ന നിലയിലും, രാഷ്ട്രീയവും ആത്മീയവുമായ
പ്രതിരോധമെന്ന നിലയിലും തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. പരമ്പരാഗത ഓര്‍മ്മകളുടെ നിര്‍ബന്ധങ്ങളില്ലാതെ തന്നെ യൂത്തുഡയലോഗ് എന്ന കൂട്ടായ്മ സോഷ്യലിസം എന്ന വാക്ക്
തിരഞ്ഞെടുത്തത് അദ്ഭുതമായി. യൂത്ത് ഡയലോഗിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂരില്‍ നടന്ന ‘സോഷ്യലിസം ഇന്ന്’ എന്ന സംഗമത്തിന്റെ പശ്ചാത്തലത്തില്‍ ഒരാലോചന.

Read More

എന്തുകൊണ്ട് കുമരപ്പയുടെ ആ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല?

Read More

നാം സ്വീകരിച്ച വികേന്ദ്രീകരണം ഗാന്ധിയുടേതല്ല, പോപ്പിന്റേതാണ്

ഇന്ത്യയില്‍ അധികാര വികേന്ദ്രീകരണത്തിന് വഴിതുറന്ന 73, 74 ഭരണഘടനാ ഭേദഗതികള്‍ എന്തുകൊണ്ട് ഗാന്ധിയന്‍ സങ്കല്‍പ്പത്തിലുള്ള ഭേദഗതിയല്ല എന്നും, പോപ്പ് പയസ് പതിനൊന്നാമന്റെ വികേന്ദ്രീകരണ കാഴ്ച്ചപ്പാടില്‍ ഊന്നുന്ന ഭേദഗതിയാണെന്നും വിശദമാക്കുന്നു.

Read More

മാള യഹൂദ കരാറിന് 60, കരാര്‍ ലംഘനങ്ങള്‍ക്കും

ഇസ്രായേലിന്റെ രൂപീകരണത്തെ തുടര്‍ന്ന് അവിടേക്ക് പോകാന്‍ തീരുമാനിച്ച തൃശൂര്‍ ജില്ലയിലെ മാളയിലുണ്ടായിരുന്ന യഹൂദര്‍, 1955 ജനുവരി 4 ന് നിലവില്‍ വന്ന കരാര്‍ പ്രകാരം സംരക്ഷിക്കുന്നതിനായി നമുക്ക് കൈമാറിയ ചരിത്ര സ്മാരകങ്ങളോട് മാള ഗ്രാമപഞ്ചായത്ത് നടത്തുന്ന നിഷേധാത്മകത സമീപനം തുടരുകയാണ്.

Read More

രാഷ്ട്രമെന്ന ചരിത്രപരമായ മണ്ടത്തരത്തെ മറികടക്കണം

ഒന്നുകില്‍ ഭരണകുടത്തിന്റെ എല്ലാ അവകാശവാദങ്ങളെയും കണ്ണടച്ച് വിശ്വസിച്ച് വിനീതദാസരായി കഴിയുക, അല്ലെങ്കില്‍ മാവോയിസ്റ്റാവുക, തിരഞ്ഞെടുക്കാന്‍ ഈ രണ്ട് സാധ്യതകള്‍ മാത്രമെ നമുക്കൂള്ളൂ എന്നാണോ ഭരണകൂടം നമ്മളോട് പറയുന്നത്? മാവോവാദിയെന്ന സംശയത്താല്‍ തണ്ടര്‍ബോള്‍ട്ട് പ്രത്യേക പോലീസ് സേന അറസ്റ്റുചെയ്ത ശ്യാം ബാലകൃഷ്ണന്‍ ആ അനുഭവത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്ന വിശദമായ സംഭാഷണം.

Read More

പരിസ്ഥിതി ആത്മീയതയെ ആര്‍ക്കാണ് പേടി?

നവസാമൂഹിക പ്രസ്ഥാനങ്ങളില്‍ കടന്നുകൂടുന്ന സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്ക് പരിഹാരം മതേതരവത്കരണമല്ല. മതത്തിന്റെ സൂക്ഷമതല ജനാധിപത്യവത്കരണവും വിമോചകമായ ആത്മീയതയുടെ പിറവിയുമാണ്.

Read More

വികസനം, ദാരിദ്ര്യം: പുനര്‍നിര്‍വചനം ആവശ്യമാണ്‌

വികസനവും ദാരിദ്ര്യവും എപ്പോഴും നിര്‍വ്വചിക്കപ്പെടുന്നത് സാമ്പത്തിക ശാസ്ത്രം നിര്‍മ്മിച്ചെടുത്ത സംഖ്യാശാസ്ത്ര പ്രഹേളികയായാണ്. മനുഷ്യാനുഭവങ്ങളുടെ സങ്കീര്‍ണ്ണതകള്‍, ജിജ്ഞാസകള്‍, മൂല്യങ്ങള്‍, വൈകാരിക അനുഭവങ്ങള്‍ തുടങ്ങിയ പലതിനെയും കേവലം കണക്കിന്റെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന വികസന നരവംശശാസ്ത്ര ശാഖയ്ക്കാണ് വികസനത്തെ വിമര്‍ശനാത്മകമായി വിലയിരുത്താനും ദാരിദ്ര്യത്തെ കൃത്യമായി മനസ്സിലാക്കാനും കഴിയുന്നത്.

Read More

തത്വദീക്ഷയില്ലാത്ത ജീവിതം

ഉപജീവനം കണ്ടെത്തല്‍ എന്ന വിഷയത്തില്‍ ഹെന്റി ഡേവിഡ് തോറോ 1854 മുതല്‍ നടത്തിയ പ്രഭാഷണങ്ങളാണ് തത്വദീക്ഷയില്ലാത്ത ജീവിതം എന്ന പേരില്‍ പിന്നീട് ലേഖനമായത്. എന്നാല്‍ ഈ ലേഖനം ഉപജീവനത്തെക്കുറിച്ച് മാത്രമല്ല, ആധുനികമനുഷ്യന്റെ ദൈനംദിന വ്യവഹാരങ്ങളെയെല്ലാം നിശിതമായി വിലയിരുത്തുന്നുണ്ട്. ചിലയിടങ്ങളില്‍ തോറോയുടെ ജ്ഞാനാനുഭവങ്ങളെ സൂക്ഷമമായി വെളിപ്പെടുത്തുന്നുണ്ട്. പ്രകൃതിയുമായുള്ള മനുഷ്യന്റെ തദാത്മ്യമാണ് ജ്ഞാനത്തിന്റെ ഉറവിടമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

Read More

നരവംശശാസ്ത്രവും സാമൂഹിക സമസ്യകളും

മനുഷ്യജീവിതത്തില്‍ ദിനംപ്രതി അനുഭവിക്കുന്ന ചെറുതും വൈവിദ്ധ്യമാര്‍ന്നതുമായ സത്യങ്ങളും ജീവിതസാധ്യതകളും തുറന്ന് പ്രകാശിപ്പിക്കുന രീതിശാസ്ത്രമായ സാമൂഹിക നരവംശശാസ്ത്രത്തെക്കുറിച്ച്.

Read More

ലൈംഗികതയെ വികലമാക്കുന്നത് പുരുഷാധിപത്യ ചരിത്രം

പുരുഷന് ലൈംഗികസ്വാതന്ത്ര്യം അനുവദിക്കുകയും സ്ത്രീക്ക് അത് നിഷേധിക്കുകയും ചെയ്യുന്ന നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പുരുഷാധിപത്യമുള്ള വ്യവസ്ഥയാണ് കേരളത്തില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്

Read More

മനുഷ്യനായ ദൈവം

മനുഷ്യജീവിതം രൂപപ്പെടുന്നത് വിധിയാല്‍ (fate) മാത്രമല്ല; സ്വതന്ത്രേച്ഛയും (free will)
ചേര്‍ന്നാണെന്നും ജൈവീക സ്വാര്‍ത്ഥത വിധിയോട് ചേര്‍ന്ന് നില്‍ക്കുന്നതാണെങ്കില്‍, അതിനുള്ള പ്രകൃതിയുടെ തന്നെ മറുമരുന്നാണ് അറിവും അതില്‍ നിന്നുണ്ടാകുന്ന തിരഞ്ഞെടുപ്പുകളുമെന്നും സി.ആര്‍. പരമേശ്വരന്റെ ‘പോകുവാന്‍ എങ്ങുമില്ല’ (കേരളീയം 2012 മെയ് ലക്കം) എന്ന ലേഖനത്തിന് മറുപടിയായി ശ്യാം ബാലകൃഷ്ണന്‍

Read More

ജീവന്റെ ഭൂമി, മനുഷ്യന്റെ ലോകം, ജീവന്റെ നിലനില്‍പ്പ്, മനുഷ്യന്റെ നിയതി

ജൈവപരിണാമപ്രക്രിയയില്‍ ഈയടുത്ത കാലത്ത് ജന്മംകൊണ്ട മനുഷ്യന്‍ എന്ന സ്പീഷീസിന്റെ ജീവനധര്‍മ്മം
എന്തായിരിക്കും? അതുകണ്ടെത്തുന്നതു വരെ നാമീ ഭൂമിയില്‍ നിലനില്‍ക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രകൃതിക്ക് ക്ഷതം
വരുത്തുന്നതേ ആയിരിക്കുകയുള്ളൂ

Read More

സെക്‌ടേറിയന്‍ മനോഭാവം ശരിയല്ല

വിശാലമായ ഒരു ജനകീയാടിത്തറയില്‍ നിന്നുകൊണ്ട് വിദ്യാഭ്യാസം, ജനാധിപത്യം, ഭരണസംവിധാനങ്ങള്‍, നിയമവാഴ്ച തുടങ്ങിയ സ്ഥാപനങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ അര്‍ത്ഥവത്തായ ഒരു മാറ്റം പ്രതീക്ഷിക്കാന്‍ സാധിക്കൂ എന്ന് ഡോ. ഇ. ദിവാകരന്‍

Read More

വികസനം: രണ്ട് സമീപനങ്ങള്‍

കേരളത്തില്‍ ജനകീയാസൂത്രണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച കാലത്ത് ‘വികസനം’ എന്ന പ്രക്രിയയെക്കുറിച്ച് അടിസ്ഥാനപരവും സത്യസന്ധവും ആയ പുനര്‍വിചിന്തനവും നിര്‍വചനവും ആവശ്യമാണ് എന്ന് പറഞ്ഞുകൊണ്ട് ശര്‍മ്മാജി (എസ്. ശര്‍മ്മ) ഇ.എം.എസ്സിന് അയച്ച കത്ത്. സാര്‍വത്രികമായ നന്മയും നീതിയും സംസ്‌കാരവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുവാന്‍ ഉതകുന്ന വികനസമാണ് വേണ്ടത് എന്ന ശര്‍മ്മാജിയുടെ നിരീക്ഷണത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന ഇ.എം.എസ് കേരളത്തിന്റെ ആസൂത്രണപ്രക്രിയയില്‍ അവയ്‌ക്കൊന്നും സ്ഥാനമില്ലെന്ന് സ്ഥാപിക്കുന്നു.
രാഷ്ട്രീയ രംഗത്തെ വേറിട്ട ശബദ്മായിരുന്ന ശര്‍മ്മാജി മുന്നോട്ടുവച്ച ശുഭസൂചനകളും അതിനോടുള്ള, മുഖ്യധാരാ ഇടതുപക്ഷത്തിന്റെ വികസന കാഴ്ച്ചപ്പാടുകളുടെ ദാരിദ്ര്യം വ്യക്തമാക്കുന്ന ഇ.എം.എസ്സിന്റെ മറുപടിയും പുനഃപ്രസിദ്ധീകരിക്കുന്നു.

Read More
Page 1 of 51 2 3 4 5