കോവിഡ് 19: ഭീഷണിയോ അതോ അവസരമോ?
വൈറസിന്റെ കാര്യത്തിലെന്ന പോലെ കാലാവസ്ഥാ പ്രതിസന്ധിയുടെ കാര്യത്തിലും പ്രവചനാത്മകമായ താക്കീതുകള്‍ അക്ഷരംപ്രതി ശരിയാണെന്ന് വൈകാതെ ബോധ്യപ്പെടും. വികസനത്തിന്റെ ശൈലി ഇനിയും മാറ്റുന്നില്ലെങ്കില്‍ കടുത്ത തിരിച്ചടികളില്‍ നിന്ന് മനുഷ്യരാശിക്ക് മോചനമില്ല എന്ന പാഠമാണ് ഈ ദുരന്തത്തില്‍ നിന്നും പഠിക്കേണ്ടത്. പക്ഷെ, അതു തന്നെയാണോ ഈ ലോകത്തെ നിയന്ത്രിക്കുന്ന പ്രബല ശക്തികള്‍ പഠിക്കുക?
Read Moreകുത്തിവെപ്പ് മഹാമഹം പരിഗണിക്കാത്ത വസ്തുതകള്‍
മീസില്‍സ്, റൂബെല്ലാ പ്രതിരോധ വാക്സിന് യജ്ഞം വലിയ പ്രചരണ പരിപാടികളുടെ
അകമ്പടിയോടെ കേരളത്തില്‍ നടക്കുന്ന സാഹചര്യത്തില്‍ ജനകീയ ആരോഗ്യത്തില്‍ താത്പര്യമുള്ള ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ വാക്സിന് ക്യാമ്പയിന് അവഗണിക്കുന്ന ചില വസ്തുതകള്‍ അവതരിപ്പിക്കുന്നു.
തെറ്റുപറ്റിയതാര്‍ക്ക്? കോടതിക്കോ, വികസന വിദഗ്ദ്ധര്‍ക്കോ?
കേരളത്തിലെ ആറു നഗരങ്ങളില്‍ പത്തു വര്‍ഷത്തിലധികം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഒരു വിധി ദേശീയ ഹരിത ട്രിബ്യൂണല്‍ 2016 മെയ് 16ന് പ്രസ്താവിക്കുകയുണ്ടായി. ഇങ്ങനെ ഒരു ഉത്തരവിന് പിന്നില്‍ പ്രവര്‍ത്തിച്ച ചേതോവികാരങ്ങള്‍ എന്തെല്ലാമാണ്? വികസനത്തിന്റെതന്നെ ഒരു പ്രതിസന്ധിയായി ഈ വിധി വായിക്കേണ്ടത് എന്തുകൊണ്ട്?
Read Moreവളര്‍ച്ചയുടെ പ്രത്യശാസ്ത്രം പൊളിച്ചെഴുതപ്പെടുന്നു
കേരളീയം പ്രസിദ്ധീകരിക്കുന്ന ഫ്രഞ്ച് ചിന്തകനായ ആന്ദ്രെ ഗോര്‍സിന്റെ ‘ഇക്കോളജി രാഷ്ട്രീയം തന്നെ’ (Ecology As Politics) എന്ന പുസ്തകത്തെക്കുറിച്ച് പരിഭാഷകന്
Read Moreസ്വാശ്രയത്വം, സ്വാവലംബം, സ്വാതന്ത്ര്യം: പരിരക്ഷണത്തിന്റെ ഉപാധികള്‍
സ്വാശ്രിതത്വം, സ്വയംനിര്‍ണ്ണയം, സ്വാവലംബം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളിലൂന്നിക്കൊണ്ട്, സമത്വവും നീതിയുക്തമായ വിഭവവിതരണവും സാധ്യമാക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപംകൊടുത്തുകൊണ്ടു മാത്രമേ, ഇനിയും പരിസ്ഥിതി വിനാശത്തിന്റെ ഗതിവേഗത്തെ നമുക്ക് തടയാന്‍ കഴിയൂ.
Read Moreബോധം ‘കെടുത്തുന്ന’ ‘പരസ്യ’ ശല്യങ്ങള്
മുതലാളിത്തത്തിന് വേണ്ടി നമ്മുടെ ബോധത്തെത്തന്നെ സ്വകാര്യവത്കരിച്ചുകൊടുക്കുക എന്ന ദൗത്യം മാധ്യമങ്ങളിലൂടെ നിര്‍വഹിച്ചുകൊണ്ട് പരസ്യങ്ങള്‍ മുതലാളിത്ത വ്യവസ്ഥയെ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നു.
Read Moreസത്യാഗ്രഹസമരങ്ങളുടെ പരിമിതി
നിലവിലുള്ള വ്യവസ്ഥ തൃപ്തികരമാണെന്നും ഏതാനും ചില പിഴച്ച അഴിമതിക്കാര്‍ മാത്രമാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്നുമുള്ള ഒരു ധാരണയാണ് ഈ സമരങ്ങള്‍ ഉളവാക്കുന്നത്; അതിലൂടെ വ്യവസ്ഥ രക്ഷപ്പെടുകയും ചില വ്യക്തികളോ സ്ഥാപനങ്ങളോ മാത്രമാണ് കുറ്റവാളികള്‍ എന്ന തെറ്റായ ബോധം ദൃഢീകരിക്കപ്പെടുകയും ചെയ്യുമെന്ന്
Read Moreഇനിയും ആണവോര്‍ജ്ജമോ?
ലോകപ്രശസ്ത ആണവവിരുദ്ധപ്രവര്ത്തകയും ശിശുരോഗവിദഗ്ദ്ധയുമായ ഡോ. ഹെലന് കാള്‍ഡിക്കോട്ട്;
ഗാര്ഡിയന് പത്രത്തിലെ കോളമിസ്റ്റ് ജോര്‍ജ് മോണ്‍ബിയോട്ട് എന്നിവര്‍ തമ്മില്‍ നടത്തിയ സംവാദം.
അമേരിക്കയിലെ പ്രശസ്ത ടെലിവിഷന്‍ പരിപാടിയായ ‘ഡെമോക്രസി നൗ’ കഴിഞ്ഞ വാരം സംഘടിപ്പിച്ച ഈ സംവാദത്തില്‍ ഇവര്‍ ഉന്നയിച്ച പ്രസക്തവാദങ്ങള്‍ മുന്നോട്ട് വച്ചുകൊണ്ട് ഫുക്കുഷിമാനന്തര ആണവവിരുദ്ധചിന്ത അവതരിപ്പിക്കുന്നു
മൂലധനതാത്പര്യങ്ങള്‍ക്ക് താക്കീത്
സര്‍ദാര്‍ സരോവര്‍ ഡാമിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മൂലധന താത്പര്യങ്ങള്‍ ഇപ്പോഴും വളരെ സജീവമാണ്. അണക്കെട്ട് ലോബി ഇപ്പോഴും ഈ ഡാമിന്റെ പിന്നിലുണ്ട്. അതിനെ തരണം ചെയ്യണമെങ്കില്‍ political overthrow തന്നെ സംഭവിക്കണം. ജനകീയ സമരപ്രവര്‍ത്തകനും ആണവവിരുദ്ധ പ്രവര്‍ത്തകനുമായ കെ. രാമചന്ദ്രന്
Read Moreഇനിയും അണുശക്തിയോ ?
പെരിങ്ങോമിലും ഭൂതത്താന്‍കെട്ടിലും ആണവനിലയത്തിനെതിരെ നമ്മുടെ സമരം വിജയിച്ചു. എന്നാല്‍ കൂടംകുളം നമ്മുടെ തലയ്ക്ക് മുകളിലുണ്ട്. വൈദ്യുതോര്‍ജ്ജത്തിന്റെ പേര് പറഞ്ഞ് പ്രകൃതിയേയും മനുഷ്യനേയും മാരകമായി ബാധിക്കുന്ന ആണവനിലയങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയിലെമ്പാടും നടക്കുകയാണ്. പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ പ്രചരണവും ജനകീയ സമരങ്ങളും കാരണം കേരളത്തിലേക്ക് വന്ന ആണവനിലയങ്ങളെ തിരിച്ചയയ്ക്കാന്‍ നമുക്ക് കഴിഞ്ഞെങ്കിലും ആണവ ഭീഷണിയില്‍ നിന്നും നാം ഇപ്പോഴും മുക്തരല്ല. ഇന്ത്യയിലെമ്പാടും നടക്കുന്ന ആണവവിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തില്‍ അണുശക്തിയെന്ന മാരക വിപത്തിനെ പടികടത്തേണ്ടതിനെക്കുറിച്ച്…
Read Moreഎന്റോണ്‍ എതിര്‍പ്പ് എന്തുകൊണ്ട്
എന്റോണ്‍ പോലുള്ള ഒരു വന്‍കിട വിദേശ കമ്പനിയെ കേരളത്തിലെ വൈദ്യുതോത്പാദന രംഗത്ത് പ്രവേശിപ്പിക്കുന്നതിന് യുക്തിസഹമായ ന്യായീകരണങ്ങള്‍ ഒന്നുമില്ല.
Read More