കൊക്കക്കോളയുടെ ‘കാരുണ്യ’ തന്ത്രവും മുഖ്യമന്ത്രിയുടെ ‘അ’ധാര്‍മ്മിക പിന്തുണയും
സി.എസ്.ആര് പദ്ധതിയിലൂടെ കൊക്കക്കോള വീണ്ടും പ്ലാച്ചിമടയിലേക്ക് വരുന്നത് എന്തിനാണ്? കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റി പദ്ധതികള്‍ നിയമ പ്രകാരം നിര്‍ബന്ധമാക്കിയതുകൊണ്ടാണോ? അതോ സ്വന്തം കൈവശമുള്ള 34 ഏക്കര്‍ സ്ഥലം പ്ലാച്ചിമടക്കാര്‍ക്ക് കൂടി ഉപകാരപ്പെടുന്നതരത്തില്‍ ഉപയോഗിക്കാന്‍ വേണ്ടിയോ? പ്രത്യക്ഷത്തില്‍ അങ്ങനെയെല്ലാം തോന്നാമെങ്കിലും കൊക്കക്കോളയുടെ വാണിജ്യ താത്പര്യങ്ങളും കോര്‍പ്പറേറ്റ് ഇടപെടലുകളുടെ ചരിത്രവും പരിശോധിക്കുമ്പോള്‍ വെളിവാകുന്നത് കാരുണ്യത്തിന് പിന്നിലെ കറുത്തകൈകളാണ്.
Read Moreടി.എസ്.ആര്. സുബ്രഹ്മണ്യന് കമ്മിറ്റി: പരിസ്ഥിതി നിയമങ്ങളെ കൊല്ലരുത്
വിനാശ വികസന പദ്ധതികളില്‍ നിന്നും പരിസ്ഥിതിയേയും ജനങ്ങളെയും
സംരക്ഷിച്ചു നിര്‍ത്തിയിരുന്ന നിയമങ്ങള്‍ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കും
വിധം പൊളിച്ചെഴുതാനാണ് ടി.എസ്.ആര് സുബ്രഹ്മണ്യന് കമ്മിറ്റിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചതെന്ന് സംശയിപ്പിക്കുന്നു അവരുടെ റിപ്പോര്‍ട്ട്.
ഗാഡ്ഗില്‍ പടിക്ക്പുറത്ത്: പശ്ചിമഘട്ട സമരങ്ങള്‍ ഇനി ഏതുവഴിയില്‍?
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ വേണ്ട കസ്തൂരിരംഗന്‍ മതിയെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് ദേശീയ ഹരിത ട്രിബ്യൂണലില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വേണ്ടിയുള്ള നിയമ പോരാട്ടങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ഒരു രാഷ്ട്രീയ തീരുമാനമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇനിയും പരിഗണിക്കപ്പെടുമോ? പശ്ചിമഘട്ട സംരക്ഷണ സമരങ്ങള്‍ക്ക് ഇനി എന്താണ് സാധ്യതകള്‍?
Read More