കാതിക്കുടത്തെ കാളകൂടം-2; പുഴയില്‍ നിന്നൊരുതുടം കാതിക്കുടം

Download PDF

1979ല്‍ ആരംഭിച്ച മൃഗങ്ങളുടെ എല്ലില്‍നിന്നും ഒസ്സീന്‍ എന്ന രാസവസ്തു ഉണ്ടാക്കുന്ന കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിയും വികസനത്തിന്റെ പേരിലാണ് സ്ഥാപിക്കപ്പെട്ടത്, പക്ഷെ പതിവുപോലെ വികസനം ഇവിടെയും പ്രദേശവാസികളുടെ സ്വപ്നങ്ങളെ തകിടം മറിച്ചു. വിഷലിപ്തമായ നാടിനെയും രോഗികളായ ഒരു ജനതയേയുമാണ് അത് ഒടുവില്‍ സൃഷ്ടിച്ചത്. തുടക്കത്തില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ കൈയിലുണ്ടായിരുന്ന കൂട്ടുസംരംഭകരായ നിറ്റാ ജലാറ്റിന്റെയും മിത്‌സുബിഷി കോര്‍പറേഷന്റെയും പക്കലേക്ക് എത്തിയതോടെ അമിതലാഭത്വരപൂണ്ട് ഉത്പാദന പ്രക്രിയയും മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുമെല്ലാം അട്ടിമറിക്കപ്പെട്ടു. തദ്ദേശവാസികളോട് പുലര്‍ത്തേണ്ട സാമാന്യ മര്യാദകള്‍ പോലും ലംഘിക്കപ്പെട്ടു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനകീയ സമരം ശക്തമാകുന്ന പശ്ചാത്തലത്തില്‍ കാളകൂടമാകുന്ന കാതിക്കുടത്തെക്കുറിച്ച് ഒരു വിശദമായ റിപ്പോര്‍ട്ട്.  തുടര്‍ച്ച