പമ്പയില്‍ മുങ്ങുമ്പോള്‍ ഓര്‍ക്കേണ്ടത്‌

Download PDF

ശബരിമല തീര്‍ത്ഥാടന കാലം ആരംഭിച്ചതോടെ കേരളത്തിനകത്തും പുറത്തും നിന്നുമെത്തുന്ന ലക്ഷകണക്കിന് ഭക്തന്‍മാര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ നെട്ടോട്ടമോടുകയാണ് ഭരണാധികാരികള്‍. ഒരു വര്‍ഷം ഭണ്ഡാരപ്പെട്ടിയില്‍ വീഴുന്ന കാശിന്റെ കണക്കുവച്ച് നോക്കിയാല്‍ ശബരിമലയില്‍ ഇപ്പോഴുള്ള സൗകര്യങ്ങള്‍ പോരാ എന്ന പരാതിയും പ്രബലമായുണ്ട്. പക്ഷെ ഓരോ മണ്ഡലകാലത്തും നഷ്ടമായിക്കൊണ്ടിരിക്കുന്ന വനത്തെക്കുറിച്ചും നശിച്ചുകൊണ്ടിരിക്കുന്ന പമ്പാനദിയെക്കുറിച്ചും ആശങ്കപ്പെടാന്‍ ആരാണുള്ളത്. പണത്തിന് മുകളില്‍ പരുന്തും പറക്കും.