മൂലമ്പിള്ളി; ജനാധിപത്യ ബഹുജന സമരങ്ങള്‍ക്ക് ഉദാത്ത മാതൃക

Download PDF

വല്ലാപ്പാര്‍ടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഉടന്‍ തുറക്കപ്പെടുമെന്നും പിന്നെ കേരളത്തിന്റെ വികസനത്തെ പിടിച്ചാല്‍ കിട്ടില്ലെന്നുമുള്ള മിഥ്യാധാരണകള്‍ മാധ്യമ സൃഷ്ടികളായി പുറത്തുവരുമ്പോള്‍ പദ്ധതിക്കായി കിടപ്പാടം വിട്ടുകൊടുത്തവരുടെ അവസ്ഥയെന്താണെന്ന ആലോചനകള്‍ പോലും നമ്മുടെ പെതുമന:സാക്ഷിയില്‍ നിന്നും പുറത്തായിരിക്കുന്നു. 44 ദിവസം പിന്നിട്ട കുടിയിറക്കപ്പെട്ടവരുടെ സമരം ‘മൂലമ്പിള്ളി പാക്കേജ്പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ചു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും മൂലമ്പിള്ളിക്കാര്‍ക്ക് പുനരധിവാസം കിട്ടിയിട്ടില്ല.