വേദാന്തയും വനപരിപാലനത്തിന്റെ പുതിയ മാര്‍ഗ്ഗങ്ങളും

Download PDF

ഒറീസ്സയിലെ നിയംഗിരിയില്‍ ഖനനം നടത്താനുള്ള വേദാന്തയുടെ
നീക്കത്തിന് കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം തിരിച്ചടി നല്‍കിയിരിക്കുന്നു. ലാഞ്ചിഗഡിലുള്ള വേദാന്തയുടെ അലൂമിനിയം റിഫൈനറിക്ക് വേണ്ടി ഖനനം
നടത്താനാണ് ഒറീസ്സാ മൈനിംഗ് കോര്‍പ്പറേഷന്‍ മന്ത്രാലയത്തോട് അനുമതി ആവശ്യപ്പെട്ടിരുന്നത്. ഇത് നിഷേധിച്ച പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി
സംരക്ഷണ നിയമപ്രകാരം കമ്പനി അടച്ചുപൂട്ടാത്തതിനും പ്ലാന്റ് കൂടുതല്‍
പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും കാരണംകാണിക്കല്‍ നോട്ടീസുകളും
വേദാന്തയ്ക്ക് നല്‍കി. പ്രകൃതി വിഭവങ്ങളിലധിഷ്ഠിതമാണ് ജീവിതമെന്ന് തിരിച്ചറിയുന്ന ആദിവാസി ജനതയുടെ വിജയമാണിതെന്നും വനാവകാശ നിയമത്തിനെതിരെയുണ്ടായ എതിര്‍പ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ വിജയം വിലയിരുത്തപ്പെടേണ്ടതെന്നും ഡൗണ്‍ ടു എര്‍ത്ത് എഡിറ്റര്‍
സുനിത നാരായണന്‍ നിരീക്ഷിക്കുന്നു