ശരിയായ സമരമാര്‍ഗ്ഗം

Download PDF

ഒരു സമരം ഒരു ജനതയെ അപ്പാടെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്ന് കൂടംകുളം ആണവോര്‍ജ്ജ വിരുദ്ധ സമരം നമുക്ക് കാണിച്ചുതന്നുകൊണ്ടിരിക്കുകയാണ്. ഇടിന്തകരയിലെ സത്യാഗ്രഹ പന്തലിലെ സാമൂഹിക ജീവിതത്തെ സംബന്ധിച്ച് കേരളീയം നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമരം എങ്ങനെയാണ് ഓരോ വ്യക്തികളെയും മാറ്റിത്തീര്‍ക്കുന്നത് എന്നതിനും ചില ഉദാഹരണങ്ങള്‍ കൂടി നാം കാണേണ്ടതുണ്ട്. ഇടിന്തകരയിലെ സത്യാഗ്രഹ പന്തലിലെ ദൈനംദിന സാന്നിധ്യം പോലുമല്ലാത്ത, ഒരു സാധാരണ വീട്ടമ്മ മാത്രമായ ശ്രീമതി മീരാ ഉദയകുമാറി(കൂടംകുളം സമരനേതാവ്
ഡോ. എസ്.പി. ഉദയകുമാറിന്റെ ഭാര്യ) നെ ഈ പ്രക്ഷോഭം സ്വാധീനിച്ചതെങ്ങിനെയാണ് എന്ന് അറിയുന്നത് നന്നായിരിക്കും. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ (ലക്കം: 29, പുസ്തകം 90) മനില സി. മോഹന്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.