കാട്ടിനുള്ളിലെ പ്രകൃതി സഹവാസങ്ങള്‍

Download PDF

കേരളത്തില്‍ ആദ്യമായി കാട്ടിനുള്ളില്‍ പ്രകൃതി പഠനസഹവാസം നടക്കുന്നത് കാസര്‍ഗോഡ് ജില്ലയിലെ പ്ലാച്ചിക്കരയിലാണ്. 1978 ഏപ്രില്‍ മാസത്തില്‍ ജോണ്‍സി ജേക്കബിന്റെ സുവോളജിക്കല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു സഹവാസം. തുടര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തില്‍ കുറച്ചുകൂടി കിഴക്കുമാറിയുള്ള
കോട്ടഞ്ചേരി വനത്തില്‍ എല്ലാ വര്‍ഷവും മുടങ്ങാതെ ക്യാമ്പുകള്‍ നടന്നു. കേരളത്തില്‍ പിന്നീട് പ്രകൃതി സ്‌നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരുമായിത്തീര്‍ന്ന പലരും ആദ്യാക്ഷരം കുറിച്ച കളരികൂടിയാണ് ജോണ്‍സി മാഷിന്റെ ക്യാമ്പുകള്‍. ക്യാമ്പനുഭവങ്ങള്‍ ഓര്‍ക്കുന്നു