നീണ്ട സമരത്തിന്റെ ഭാഗിക വിജയം

മദ്യശാലകള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ തിരികെ നല്‍കിയിരിക്കുകയാണ്. വിപണിയിലൂടെയാണിന്ന് ജനങ്ങള്‍ക്ക് നേരെ വിവിധ ആധിപത്യങ്ങള്‍ കടന്നുവരുന്നത്.
അതിനെ ചെറുക്കാന്‍ തദ്ദേശീയ ഭരണകൂടങ്ങളെ ഒരു രംഗത്തെങ്കിലും സജ്ജമാക്കുന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പക്ഷെ ഈ രാഷ്ട്രീയ പ്രാധാന്യം കേരളത്തിലെ ആക്റ്റിവിസ്റ്റുകള്‍ എത്രമാത്രം തിരിച്ചറിഞ്ഞിട്ടുണ്ട് എന്നറിയില്ല.