മാവോയിസ്റ്റ് വേട്ടയ്ക്ക് ആദിവാസികളെ കുരുതി കൊടുക്കരുത്‌

Download PDF

നിരായുധരും പട്ടിണിപ്പാവങ്ങളുമായ ഇവര്‍ ആയുധധാരികളും സംഘടിതരുമായ പോലീസിന്റെയും മാവോയിസ്റ്റുകളുടെയും ഇടയില്‍പെട്ടാല്‍ ആദ്യം കൊല്ലപ്പെടുന്നത് ആദിവാസികളാകാം. ഇതോടെ ആദിവാസി ഊരുകള്‍ മുഴുവന്‍ അശാന്തിയും ഭീതിയും പടരും എന്ന് മാത്രമല്ല, അവര്‍ ഭൂമിയും കുടികളും വിട്ട് പലായനം ചെയ്യാനോ പോലീസിന്റെയും മാവോയിസ്റ്റുകളുടെയും തടവറയില്‍ കഴിയുന്നവരോ ആയിമാറും.