മുതലമട: ക്വാറിമടയായി മാറുന്ന കാര്‍ഷികഗ്രാമം

Download PDF

പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരത്തെ കാര്‍ഷിക സമൃദ്ധിയുടെ ഹരിതഭൂമിയായിരുന്ന പാലക്കാട് ജില്ലയിലെ മുതലമട ഇന്ന് അനധികൃത ക്വാറികളുടെ വിളനിലമായി മാറിയിരിക്കുകയാണ്. തെന്മലയോരം എന്നറിയപ്പെടുന്ന മുതലമടയുടെ കിഴക്കന്‍ മലഞ്ചെരുവ് പകുതിയോളം കാര്‍ന്നെടുക്കപ്പെട്ടുകഴിഞ്ഞു. ദുരന്തമുഖത്തേക്ക് ഏറെ ദൂരമില്ലെന്നറിയുന്ന നാട്ടുകാര്‍ സംഘടിച്ച് തുടങ്ങിയിരിക്കുന്നു.