റോഡിന് വീതികൂടുമ്പോള്‍ ഈ നാടിന് എന്തു സംഭവിക്കുന്നു ?

Download PDF

വര്‍ദ്ധിച്ചുവരുന്ന ഗതാഗതാവശ്യങ്ങള്‍ പരിഗണിച്ച് കേരളത്തിലെ ദേശീയപാതകള്‍ വികസിപ്പിക്കുക എന്നത് ഇന്ന് സംസ്ഥാനം ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ്. വാഹനപ്പെരുപ്പത്തെ താങ്ങാന്‍ കഴിയുന്നവിധം ദേശീയപാതകള്‍ക്ക് വീതി കൂടേണ്ടത് പ്രധാനമാണ്. എന്നാല്‍ ഇതിന്റെ മറവില്‍ കേരളത്തില്‍ നടക്കുന്നത് പൊതുനിരത്തുകളുടെ സ്വകാര്യവത്കരണവും ചുങ്കം പിരിക്കലും അഴിമതിയും വന്‍ കുടിയിറക്കലുമാണ്. റോഡ് വികസനം എന്ന പേരില്‍ അരങ്ങേറുന്ന കൊള്ളകളെക്കുറിച്ച് ദേശീയപാത സമരസമിതി സംസ്ഥാന കണ്‍വീനറുമായി ഒരു ദീര്‍ഘസംഭാഷണം.