പുതുവൈപ്പ് ദുരന്തഭൂമിയാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല

Download PDF

2009 മുതല്‍ എറണാകുളം വൈപ്പിന്‍ കരയിലെ ജനങ്ങള്‍ അവരുടെ സൈ്വര്യജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദിഷ്ട എല്‍.പി.ജി സംഭരണശാലയ്‌ക്കെതിരെ സമരത്തിലാണ്. വൈപ്പിന്‍ ദ്വീപിന്റെ ജൈവ ആവാസവ്യവസ്ഥയേയും മത്സ്യബന്ധനം അടക്കമുള്ള പരമ്പരാഗത തൊഴില്‍ മേഖലയേയും തകര്‍ക്കുകയും അപകടഭീതി ഉയര്‍ത്തുകയും ചെയ്യുന്ന പദ്ധതി ജനവാസമേഖലയില്‍ വേണ്ട എന്ന ഉറച്ച നിലപാടിലാണ് തദ്ദേശീയര്‍. പദ്ധതിക്ക് നേതൃത്വം നല്‍കുന്ന സമരസമിതി ചെയര്‍മാന്‍ സംസാരിക്കുന്നു.