ജനാധിപത്യം നിലനില്‍ക്കാന്‍ ഈ സമരങ്ങള്‍ തുടരേണ്ടതുണ്ട്‌

Download PDF

മഹത്തായ ഒരു ഭരണഘടന നമുക്കുണ്ടായിട്ടും
അത് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ നമുക്ക്
ഇതുവരെയും കഴിഞ്ഞിട്ടില്ല. വികസനത്തിന്റെ
പേരില്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഭരണഘടനയുടെ അന്തഃസത്തയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭരണഘടനാ
ഭേദഗതിയിലൂടെ നിലവില്‍ വന്ന ഒരു പഞ്ചായത്തീ
രാജ് ആക്ട് നമുക്കുണ്ട്. എവിടെയെങ്കിലും
അത് പരിപാലിക്കപ്പെടുന്നുണ്ടോ? ഈ
ആലപ്പാട് അത് നടപ്പിലാക്കുന്നുണ്ടോ?