വോട്ടുചെയ്യാനാകാതെ ചെങ്ങറ സമരഭൂമി

Read More

ചെങ്ങറ സമരഭൂമിയില്‍ തളിര്‍ത്ത അതിജീവനത്തിന്റെ വിത്തുകള്‍

വിഭവങ്ങളില്‍ നിന്നെല്ലാം അന്യവത്കരിക്കപ്പെട്ട ഒരു ജനസമൂഹത്തിന്റെ മുന്‍കൈയില്‍ കേരളത്തിന്
അത്ര പരിചിതമല്ലാത്ത ഒരു രചനാത്മക സമരരൂപം ചെങ്ങറയില്‍ ഉടലെടുത്തിരിക്കുന്നു. പത്ത് വര്‍ഷം പിന്നിട്ട ചെങ്ങറ സമരഭൂമി ഇന്ന് ഒരു മാതൃകാഗ്രാമമാണ്. റബ്ബര്‍ മാത്രമുണ്ടായിരുന്ന ഏകവിളത്തോട്ടം വിളവൈവിദ്ധ്യത്തിലേക്ക് വഴിമാറിയിരിക്കുന്നു. മാറിമാറി വന്ന സര്‍ക്കാരുകള്‍ ഇനിയും പരിഗണിക്കാന്‍ സന്നദ്ധമാകാത്ത ഒരു സമരം കേരളത്തിന് പകര്‍ന്നുനല്‍കുന്ന പാഠങ്ങള്‍ എന്തെല്ലാമാണ്?

Read More

ഭൂമി ലഭിച്ച ചെങ്ങറ സമരക്കാര്‍ കബളിപ്പിക്കപ്പെട്ടത് എങ്ങനെ?

ചെങ്ങറ ഭൂസമര പ്രവര്‍ത്തകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിശ്ചയിച്ച പാക്കേജ് സ്വീകരിച്ച്, കൃഷിഭൂമിയെന്ന ആവശ്യം യാഥാര്‍ത്ഥ്യമാകുന്നതും സ്വപ്നം കണ്ട് യാത്രതുടങ്ങിയവരുടെ ദാരുണാവസ്ഥകള്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട്. ചെങ്ങറ പാക്കേജിനാല്‍ വഞ്ചിതരായവര്‍ കൊല്ലം ജില്ലയിലെ അരിപ്പയില്‍ വീണ്ടും ഭൂസമരം തുടങ്ങിയപ്പോഴും അവിടെയൊന്നും എത്തിച്ചേരാന്‍ പോലുമാകാതെ ദുരിതത്തില്‍ കഴിയുന്നവരുടെ ജീവിതാവസ്ഥകള്‍.

Read More

ഭൂസമരം കാണാന്‍ ചെങ്ങറയിലേക്ക് വരൂ

ചെങ്ങറ സമരത്തിന്റെ വിജയത്തിന് ശേഷം
കക്ഷിരാഷ്ട്രീയത്തിന് അതീതമായി പട്ടികജാതി
വിഭാഗങ്ങളുടെ പക്ഷത്ത് നിന്നും സ്വതന്ത്രമായ
ഭൂസമരങ്ങള്‍ ഉയര്‍ന്നുവന്നത് സി.പി.എമ്മിന്
ക്ഷീണമായി. നഷ്ടപ്പെട്ടുപോയ അടിസ്ഥാന
ജനവിഭാഗങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കുക
എന്നതാണ് ഈ സമരത്തിന് പിന്നിലെ താത്പര്യം

Read More

ചെങ്ങറ ഭൂസമരം : ഭൂമിയേയും അവകാശത്തേയും കുറിച്ചുള്ള പാഠങ്ങള്‍

ചെങ്ങറ സമരം ആരംഭിച്ചിട്ട് ആഗസ്റ്റ് 4ന് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു. എന്നിട്ടും കൃഷിയോഗ്യമായ ഭൂമി സമരക്കാര്‍ക്ക് നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ചതെങ്കിലും നേടിയിട്ടേ പിന്മാറൂ എന്ന ദൃഢ പ്രതിജ്ഞയിലാണ് സമര സമിതി

Read More

ചെങ്ങറ സമരം പിന്നിട്ട 795 ദിനങ്ങള്‍

Read More

ചെങ്ങറ സമരം; മധ്യവര്‍ത്തികള്‍ക്കെതിരെ ദളിതര്‍ ജാഗ്രത പാലിക്കണം.

Read More

ചെങ്ങറയിലും നന്ദിഗ്രാം മോഡല്‍

| | ചെങ്ങറ

Read More

ചെങ്ങറ ഭൂസമരത്തെ പരാജയപ്പെടുത്താന്‍ ഹാരിസണ്‍ സ്‌പോണ്‍സേഡ് ഗുണ്ടായിസം

| | ചെങ്ങറ

Read More

ഭൂസമരം : അന്തസ്സും അഭിമാനത്തോടെയുമുള്ള ജനാധിപത്യ ജീവിതത്തിനായുള്ള അതിജീവനസമരം

കേരളത്തില്‍ വലിയൊരു മാറ്റം സംഭവിക്കുകയാണ്, വിപ്ലവകരം എന്ന് ഏതര്‍ത്ഥത്തിലും വിശേഷിപ്പിക്കാവുന്ന താരതമ്യേനെ നിശബ്ദമായി മുന്നേറുന്ന സാമൂഹിക പരിഷ്‌കാരം. ഭൂമിയുമായി ബന്ധപ്പെട്ട്, അത് റിയലെസ്റ്റേറ്റ് മാഫിയ അല്ല: ആദിവാസി-ദളിത്, ഭൂരഹിത, കര്‍ഷക തൊഴിലാളി സ്ത്രീ ജീവിതങ്ങളിലെ മാറ്റങ്ങളാണ് കാണുന്നത്.

Read More

ഭൂമിയുടെ രാഷ്ട്രീയം, ജാതി, ചരിത്രനിഷേധങ്ങള്‍

സമരം ചെയ്യുന്നവരില്‍ ഭൂമിയുള്ളവരുണ്ടെങ്കില്‍ അവരെ കണ്ടുപിടിച്ച് ഒഴിവാക്കണം എന്നുതന്നെയാണ് സമരസമിതിയും ആവശ്യപ്പെടുന്നത്. ളാഹ ഗോപാലന് ഭൂമിയുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സാധുജനവിമോചന സംയുക്ത സമിതി സംസ്ഥാന പ്രസിഡന്റ് ളാഹ ഗോപാലന്‍ തന്റെ വീട്ടിലെ കാര്യമല്ല മുഖ്യമന്ത്രിയോട് ചെന്നു പറയുന്നത്. പതിനായിരക്കണക്കിന് പറ കണ്ടമുള്ള ഇ.എം.എസ്സിന് ഭൂരഹിതര്‍ക്കുവേണ്ടി സംസാരിക്കാമെന്നു പറയുന്നവര്‍ ഒന്നര ഏക്കര്‍ ഭൂമിയുള്ള ളാഹ ഗോപാലന്‍ മിണ്ടിക്കൂടാ എന്നു പറയുന്നതാണ് ദളിത് പ്രശ്‌നമെന്ന് ഞാന്‍ പറയും.

Read More

ചെങ്ങറ നല്‍കുന്ന പാഠങ്ങള്‍

കുടിവെള്ളം, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സ്വകാര്യ ഇടങ്ങളുടെ അഭാവം തുടങ്ങിയവയാണ് സമരക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. കുടിവെള്ളത്തിനായി സമരസ്ഥലത്തിന് സമീപമുള്ള ഒരു തോടിനെയാണ് ഇവര്‍ ആശ്രയിക്കുന്നത്. എന്നാല്‍ സ്വകാര്യ ഇടങ്ങളുടെ അഭാവം സ്ത്രീകളെ സംബന്ധിച്ചിടത്തോളം നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

Read More

കാര്‍ഷിക വിപ്ലവത്തിലൂടെ സമഗ്രമായ ഭൂപരിഷ്‌കരണം

കേരളത്തിലെ ഭൂരഹിതരില്‍ ഏറിയ പങ്കും ദളിതരും ആദിവാസികളുമാണ്. എന്നാല്‍ അവര്‍ നടത്തുന്ന സമരങ്ങളിലെ സ്വത്വ രാഷ്ട്രീയത്തെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അവരുടെ ആവശ്യങ്ങള്‍ തീര്‍ത്തും ന്യായമായതിനാലാണ് ഞങ്ങള്‍ അവരുടെ സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. ഭൂപരിഷ്‌ക്കരണം വര്‍ഗ്ഗാടിസ്ഥാനത്തിലുള്ള വിഭജനം നടത്തിയതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് ദളിത് സമരക്കാര്‍ പറയുന്നുണ്ട്. ദളിത് എന്ന പേരില്‍തന്നെ ഭൂമിയുടെ അവകാശം പുനര്‍നിര്‍ണ്ണയിക്കപ്പെട്ടാല്‍ അപാകതകള്‍ പരിഹരിക്കപ്പെടുമെന്ന് അവര്‍ സമരങ്ങളിലൂടെ തെളിയിക്കേണ്ടിയിരിക്കുന്നു.

Read More

സ്വപ്നം കാണാനുള്ള അവകാശത്തിനുവേണ്ടി ഒരു സമരം

എന്നോട് പലരും പറഞ്ഞു അവര്‍ക്ക് ഭൂമിയുണ്ട് എന്ന്. പക്ഷേ, ചെങ്ങറയിലുള്ള ആളുകളെ എനിയ്ക്കറിയാം. അവിടെ എന്താണ് നടക്കുന്നത് എന്നും അറിയാം. ഞാന്‍ ചെങ്ങറയില്‍ പോയിരുന്നു. അവിടെ ഞാനൊരു മറയ്ക്കപ്പെട്ട രാഷ്ട്രത്തെയാണ് കണ്ടത്.

Read More

ചെങ്ങറ നല്‍കുന്ന പാഠങ്ങള്‍

കുടിവെള്ളം, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സ്വകാര്യ ഇടങ്ങളുടെ അഭാവം തുടങ്ങിയവയാണ് സമരക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. കുടിവെള്ളത്തിനായി സമരസ്ഥലത്തിന് സമീപമുള്ള ഒരു തോടിനെയാണ് ഇവര്‍ ആശ്രയിക്കുന്നത്. എന്നാല്‍ സ്വകാര്യ ഇടങ്ങളുടെ അഭാവം സ്ത്രീകളെ സംബന്ധിച്ചിടത്തോളം നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

Read More

ഭൂപരിഷ്‌ക്കരണവും ദലിതുകളും

കേരളത്തെ സംബന്ധിച്ചിടത്തോളം ഭൂപരിഷ്‌ക്കരണം പൂര്‍ത്തിയാക്കേണ്ടത്, ഭൂമിയുള്‍പ്പെടെയുള്ള മുഴുവന്‍ സാമ്പത്തികോല്‍പ്പാദനങ്ങളിലും ദലിതുകളുടെ അവകാശം സ്ഥാപിച്ചുകൊണ്ടായിരിക്കണം. ഇതിനായി കര്‍ഷകത്തൊഴിലാളിയെന്ന നിര്‍വ്വചനത്തെ നിഷേധിച്ച് ദലിതുകളൊരു സമുദായമായി പുനര്‍നിര്‍വ്വചിക്കേണ്ടതുണ്ട്.

Read More

വിപ്ലവകരമായ സൂക്ഷ്മസമരം

പ്രധാനമായും ആദിവാസികളോ ഭൂരഹിതരോ ആയ നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ടവരുടെ സമരം. വിചിത്രമായ കാര്യം കേരളത്തിലെ ഇടത് പാര്‍ട്ടികള്‍ മുഴുവനാക്കാതെയിട്ട ഭൂപരിഷ്‌ക്കരണ നടപടികളില്‍ നിന്നാണ് ഈ പ്രസ്ഥാനം തുടങ്ങുന്നുവെന്നതാണ്.

Read More

ഭരണകൂടങ്ങള്‍ക്ക് താക്കീതുമായി ചാരു നിവേദിത

ജനാധികാര രാഷ്ട്രീയ സമിതിയും അഖിലേന്ത്യാ സാംസ്‌കാരിക കൂട്ടായ്മയും സമരമേഖലകളായ ചെങ്ങറയിലും വിളപ്പില്‍ശാലയിലും അതിരപ്പിള്ളിയിലും പ്ലാച്ചിമടയിലും സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടിയില്‍ ചാരു നിവേദിത എത്തിയപ്പോള്‍.

Read More

ഭൂമി/കോളനി/ചെങ്ങറ ചില വിചാരങ്ങള്‍

ആരെയേലും കൊന്നിട്ടോ ബലാല്‍കാരം ചെയ്തിട്ടോ ഒളിച്ചിരിക്കാന്‍ കോളനികളോളം പറ്റിയ ഇടങ്ങള്‍ വേറെയില്ല. ഒരു 11 കെവി ലൈനോ ടിപ്പറിനോ കോളനിയുടെ നെഞ്ചത്തുകൂടെ കടന്നുപോകാന്‍ ആരോടും ചോദിക്കേണ്ടതില്ല. ഒരു ജെസിബിക്ക് എപ്പോള്‍ വേണമെങ്കിലും കോളിനിയിലെ വീടുകള്‍ മാന്തിയെടുക്ക് വികസനത്തിന്റെ പാതയൊരുക്കാം. ഡാമുകളുടെയോ ഫാക്ടറികളുടേയോ ഫ്‌ളാറ്റുകളുടേയോ നിര്‍മാണത്തിനായി അവരെ വേരോടെ പിഴുതെറിയാം. എപ്പോള്‍ വേണമെങ്കിലും പുനരധിവസിപ്പിക്കാം.

Read More

കുത്തകബോധങ്ങളെ ചോദ്യം ചെയ്ത ജനാധിപത്യ സമരം

കേരളീയ പൊതുസമൂഹത്തില്‍ നാളുകളായി തളം കെട്ടിനില്‍ക്കുന്ന കുത്തകബോധങ്ങളുടെ ആകെ തുകയാണ് ചെങ്ങറ സമരത്തിനെതിരെയുള്ള ആരോപണങ്ങള്‍. ചെങ്ങറ സമരം ഇത്തരം ബോധങ്ങളെയെല്ലാം പൊളിച്ചുകൊണ്ട് യഥാര്‍ത്ഥ പുരോഗമനാത്മകനിലപാടിലേക്കാണ് പോയികൊണ്ടിരിക്കുന്നത്. വിഭവങ്ങള്‍ക്ക് മേലുള്ള അധികാരത്തിലൂടെ ഒരു സമൂഹം സുദൃഢമാകുന്ന വിധത്തിലുള്ള, അതിലൂടെ അടിസ്ഥാനാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന വിധത്തിലുള്ള പൗരത്വം ആര്‍ജ്ജിക്കാന്‍ കഴിയുന്നതിലേക്ക് അടിസ്ഥാനവര്‍ഗ്ഗവിഭാഗങ്ങള്‍ മുന്നോട്ട് വരുന്നതാണ് യഥാര്‍ത്ഥ പുരോഗമനം.

Read More
Page 1 of 21 2