കാട് വിളിക്കുന്നുണ്ടാകാം, വഴിയുണ്ടെങ്കില്‍ മാത്രം പോവുക

ഒറ്റ സ്‌നാപ്പില്‍ ഒതുക്കാനാവില്ല കാടിന്റെ സൗന്ദര്യത്തെ, സത്യത്തെ. എന്നാല്‍ എന്‍.എ. നസീര്‍ ക്ലിക്കുചെയ്തപ്പോഴെല്ലാം കാടും കാട്ടുമൃഗങ്ങളും അതിന്റെ എല്ലാ ഭാവങ്ങളേയും ആ ക്യാമറയിലേക്ക് പകര്‍ന്നൊഴുക്കി. കാടും കാടന്‍ ഫോട്ടോഗ്രാഫറും തമ്മിലുള്ള അതീന്ദ്രിയ വന്യബന്ധത്തിന്റെ നിറഭേദങ്ങള്‍ ആ ഫോട്ടോകളില്‍ നിറഞ്ഞുനിന്നു. ഈ പച്ചപ്പുകള്‍ ഇതുപോലെ
തുടരേണ്ടതുണ്ടെന്ന് കാഴ്ച്ചക്കാരനോട് ആ ചിത്രങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഒരിലപോലും അനങ്ങാതെ കാട്ടിന്റെ ഉള്ളകങ്ങളിലേക്ക് ക്യാമറയുമായി ചെന്ന്, കാട്ടിലലിഞ്ഞുചേര്‍ന്ന വനസഞ്ചാരി എന്‍.എ. നസീര്‍
പശ്ചിമഘട്ടാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

Read More