സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത

സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?

Read More

അതിരപ്പിള്ളി നടന്നില്ലെങ്കില്‍ ആനക്കയം ആകാം എന്നാണോ?

അതിരപ്പിള്ളി വൈദ്യുതി പദ്ധതി നടപ്പാക്കാനുള്ള ശ്രമം മുന്നോട്ടുപോകില്ല എന്ന് ബോധ്യമായപ്പോഴാണ് ആനക്കയം എന്ന മറ്റൊരു പദ്ധതിയുമായി കെ.എസ്.ഇ.ബി രംഗത്തെത്തിയിരിക്കുന്നത്. ഷോളയാര്‍ ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസില്‍ നിന്ന് പുറത്ത് വരുന്ന വെള്ളം വീണ്ടും ടണല്‍ നിര്‍മ്മിച്ച് അതിലൂടെ കടത്തിവിട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുക എന്നതാണ് ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി. എന്നാല്‍ ഏറെ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കുന്നതാണ് പദ്ധതി എന്നതിനാല്‍ എതിര്‍പ്പുകള്‍ വ്യാപകമായിരിക്കുകയാണ്.

Read More

പ്രളയ മണലെടുപ്പ്: അശാസ്ത്രീയവും നിയമവിരുദ്ധവുമായ നീക്കം

പുഴ എന്ന ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുന്നതരത്തിലുള്ള അശാസ്ത്രീയവും നിയമവിരുദ്ധവുമായ നടപടിയാണ് ദുരന്തനിവാരണ നിയമപ്രകാരം പ്രളയത്തെ തുടര്‍ന്ന് പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നത് എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. ഭാരതപ്പുഴ സംരക്ഷണ സമിതിയും കേരള നദീസംരക്ഷണ സമിതിയും ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പുമായി മുന്നോട്ടുപോവുകയാണ്.

Read More

കോവിഡ് 19: വരാനിരിക്കുന്ന കാലം പരിവര്‍ത്തനങ്ങളുടേത് ആകുമോ?

ദുരന്തകാലത്തെ എങ്ങനെ അതിജീവിക്കുന്നു എന്നതല്ല, അതിനുശേഷം ഒരു പരിവര്‍ത്തന കാലത്തേക്ക് വേണ്ടി എന്താണ് നിങ്ങള്‍ കരുതിവച്ചിരിക്കുന്നത് എന്നതാണ് സിവില്‍ സമൂഹത്തിന് മുന്നിലെ പ്രധാന ചോദ്യം? ദുരന്തങ്ങളെ ഇതിന് മുമ്പും അഭിമുഖീകരിക്കുകയും മറികടക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ദുരന്തത്തിന് കാരണമായിത്തീര്‍ന്ന സാമൂഹ്യവ്യവസ്ഥയിലും രാഷ്ട്രീയ സംവിധാനങ്ങളിലും കാതലായ പരിവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടുപോവുകയാണ് ഉണ്ടായിട്ടുള്ളത്. ലോകത്തെ ഒന്നാകെ ഗ്രസിച്ച ഇത്രവലിയ ഒരു മഹാമാരിക്ക് ശേഷവും ആ പരാജയം ആവര്‍ത്തിക്കരുത് എന്നുറപ്പിക്കാം.

Read More

ഈ നെല്‍വയലുകള്‍ നികത്തി പെട്രോളിയം സംഭരിക്കേണ്ടതുണ്ടോ?

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ 76.43 ഏക്കര്‍ നെല്‍വയല്‍-നീര്‍ത്തടം നികത്തി പെട്രോളിയം സംഭരണ കേന്ദ്രം വരുന്നതിനെതിരെ സമരങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്. ഏഴ് കോടി പെട്രോളിയം ഉത്പ്പന്നങ്ങള്‍ പ്രാരംഭ ദശയില്‍ തന്നെ സംഭരിക്കാന്‍ ഉദ്ദേശിക്കുന്ന ഈ കേന്ദ്രീകൃത എണ്ണ സംഭരണശാലയുടെ പരിസ്ഥിതി-സാമൂഹിക ആഘാതങ്ങള്‍ ഉയര്‍ത്തിക്കാ ണിച്ചുകൊണ്ടാണ് പദ്ധതി ഉപേക്ഷിക്കുക എന്ന നിലപാടില്‍ സമരം തുടരുന്നത്. 

Read More

ദുരന്തത്തിലേക്ക് മടങ്ങിപ്പോകുന്ന നവകേരളം എന്ന ഭാവനാശൂന്യത

ദുരന്താനന്തര പുനര്‍നിര്‍മ്മാണത്തിന്റെ തത്വശാസ്ത്രവും രാഷ്ട്രീയവും എന്തായിരിക്കണം? പൗരസമൂഹത്തിന് അതില്‍ എന്തു പങ്കാണുള്ളത്? അതിവേഗം പതിവുകളിലേക്ക് പിന്മടങ്ങിയ ‘നവകേരള’ത്തോട് ചിലത് സ്പഷ്ടമായി തന്നെ പറയേണ്ടതില്ലേ? പ്രകൃതി ദുരന്തത്തിന് കാരണമായിത്തീരുന്ന നയങ്ങളും ദുരന്തത്തിന്റെ പുനര്‍നിര്‍മ്മാണവും ഒരേ കേന്ദ്രത്തില്‍ നിന്നുതന്നെ രൂപപ്പെടുന്നതിന്റെ അയുക്തി ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?

Read More

വിതച്ചവര്‍ കൊയ്തില്ല, കൊയ്തവര്‍ വിതച്ചിട്ടുമില്ല

അതിദാരുണമായ ഒരു മരണാവസ്ഥയിലേക്ക് നെല്‍പ്പാടങ്ങള്‍ മാറിയ കാലത്താണ് അവ സംരക്ഷിക്കപ്പെടുന്നതിനായി ഒരു നിയമം കേരളത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത് – 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം. അപാകതകള്‍ ഏറെയുണ്ടായിരുന്നെങ്കിലും നിലം നികത്തലുകളുടെ നിലയൊഴുക്ക് പലയിടത്തും നിയമംവഴി തടയപ്പെട്ടു.എന്നാല്‍ നെല്‍വയലുകളെ നഷ്ടപ്രദേശങ്ങളായി മാത്രം കാണുന്ന സര്‍ക്കാരുകളും പാടം നികത്താന്‍ കാത്തുനില്‍ക്കുന്ന നിക്ഷേപകരും എന്താണ് ഈ നിയമത്തോട് ചെയ്തത്?

Read More

കീഴാറ്റൂരിലെ പാടങ്ങള്‍ കേരളത്തിന് നല്‍കുന്ന പാഠങ്ങള്‍

ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള ബൈപാസ് എന്ന ‘പൊതു ആവശ്യ’ത്തിനായി
നികത്തപ്പെടേണ്ടതല്ല ഒരു നാടിനെ ഭക്ഷ്യ-ജല ദാരിദ്ര്യമില്ലാതെ സംരക്ഷിച്ചു നിര്‍ത്തുന്ന വയലുകള്‍ എന്ന കീഴാറ്റുകാരുടെ ബോധ്യത്തെ ബലപ്രയോഗത്താല്‍ മറികടക്കാനുള്ള ശ്രമം
ഭരണ-രാഷ്ട്രീയ നേതൃത്വം ആവര്‍ത്തിക്കുകയാണ്.

Read More

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം: ആഘാതങ്ങളും പ്രതിഷേധങ്ങളും വര്‍ദ്ധിക്കുന്നു

Read More

യവത്മാല്‍ ദുരന്തം: ജി.എം വിത്തുകളുടെ സമ്പൂര്‍ണ്ണ പരാജയം

 

Read More

ചെങ്ങറ സമരഭൂമിയില്‍ തളിര്‍ത്ത അതിജീവനത്തിന്റെ വിത്തുകള്‍

വിഭവങ്ങളില്‍ നിന്നെല്ലാം അന്യവത്കരിക്കപ്പെട്ട ഒരു ജനസമൂഹത്തിന്റെ മുന്‍കൈയില്‍ കേരളത്തിന്
അത്ര പരിചിതമല്ലാത്ത ഒരു രചനാത്മക സമരരൂപം ചെങ്ങറയില്‍ ഉടലെടുത്തിരിക്കുന്നു. പത്ത് വര്‍ഷം പിന്നിട്ട ചെങ്ങറ സമരഭൂമി ഇന്ന് ഒരു മാതൃകാഗ്രാമമാണ്. റബ്ബര്‍ മാത്രമുണ്ടായിരുന്ന ഏകവിളത്തോട്ടം വിളവൈവിദ്ധ്യത്തിലേക്ക് വഴിമാറിയിരിക്കുന്നു. മാറിമാറി വന്ന സര്‍ക്കാരുകള്‍ ഇനിയും പരിഗണിക്കാന്‍ സന്നദ്ധമാകാത്ത ഒരു സമരം കേരളത്തിന് പകര്‍ന്നുനല്‍കുന്ന പാഠങ്ങള്‍ എന്തെല്ലാമാണ്?

Read More

അതിരപ്പിള്ളിയില്‍ ആദിവാസികള്‍ ഉയര്‍ത്തുന്ന നിര്‍ണ്ണായക ചോദ്യങ്ങള്‍

വനാവകാശ നിയമം (2006) തുറന്നിട്ട സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയ വാഴച്ചാല്‍
മാതൃകയെ തകര്‍ത്തുകളയുന്നതിനുള്ള ശ്രമമാണ് അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകുന്നതിലൂടെ സര്‍ക്കാര്‍ നടത്തുന്നത്. തങ്ങള്‍ അധിവസിക്കുന്ന വനഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരം
തദ്ദേശീയരായ ആദിവാസി സമൂഹത്തിന് നല്‍കുന്ന വനാവകാശ നിയമം ഇവിടെ ലംഘിക്കപ്പെടുകയാണ്.

Read More

ജനകീയ സമരങ്ങളുടെ തെരഞ്ഞെടുപ്പ് അജണ്ടകള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തുകൊണ്ട് തങ്ങളുടെ സമരശബ്ദമുയര്‍ത്താന്‍ നിരവധി ജനകീയ പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. ‘വികസനം’ ഒരു പൊതു മുദ്രാവാക്യ
മായി ഏറ്റുപാടി എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രചരണത്തില്‍ സജീവമാകുമ്പോള്‍ ആ വികസനത്തിന് വിമര്‍ശനവുമായി, തങ്ങളുടെ ദുരനുഭവങ്ങളെ പൊതുനന്മ ലക്ഷ്യമാക്കി ചര്‍ച്ചയ്ക്കുവയ്ക്കുകയാണ് ഈ സമരങ്ങള്‍

Read More

വിഴിഞ്ഞത്തെ സ്വപ്നവും വല്ലാര്‍പാടത്തെ സത്യവും

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായി പലകോണുകളില്‍ നിന്നും ഉയര്‍ന്നുവന്നതും എന്നാല്‍ സംവാദങ്ങളില്‍ വേണ്ടത്ര ഇടംകിട്ടാതെപോയതുമായ പ്രസക്തമായ വാദങ്ങളെ ക്രോഡീകരിച്ചും സമാനമായ വികസനവാദങ്ങള്‍ ഊതിനിറച്ച് യാഥാര്‍ത്ഥ്യമാക്കിയ വല്ലാര്‍പാടം ട്രാന്‍ഷിപ്പ്‌മെന്റ് തുറമുഖത്തിന്റെ ദയനീയ യാഥാര്‍ത്ഥ്യത്തെ ചര്‍ച്ചയ്‌ക്കെടുത്തും ചില വികസന വിരോധചിന്തകള്‍…

Read More

ഈ കടല്‍ഭിത്തിക്കപ്പുറം പണ്ടൊരു കരയുണ്ടായിരുന്നു

പടിഞ്ഞാറന്‍ തീരത്തെ സമ്പന്നമായ കരിമണല്‍ നിക്ഷേപങ്ങള്‍ക്ക് മേല്‍ വന്നിറങ്ങുന്ന വ്യാവസായിക താത്പര്യങ്ങള്‍ അനുദിനം കൂടുകയാണ്. കരിമണല്‍ ഖനനം സ്വകാര്യമേഖലയ്ക്ക്
അനുവദിച്ചുകിട്ടാനുള്ള കുത്സിതനീക്കങ്ങള്‍ സജീവം. നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തുന്ന ഖനനത്താല്‍ തീരം കടലെടുത്തുകൊണ്ടേയിരിക്കുന്നു. ഖനനാനുബന്ധ വ്യവസായ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം അതിലും അതിരൂക്ഷം. കരിമണല്‍ കള്ളക്കടത്തെന്ന കുപ്രചരണവും ചില വസ്തുതകളും…സങ്കീര്‍ണ്ണമാകുന്ന ഖനനമേഖലയിലേക്ക്, സ്വകാര്യ ഖനനത്തിന്റെ പക്ഷം ചേരുന്ന പെയ്ഡ് ന്യൂസുകളുടെ മറുപുറം തേടി…

Read More

അനധികൃത ക്വാറികളെ പിടികൂടാന്‍ ഒരു സാങ്കേതികവിദ്യ

കേരള വനഗവേഷണ പഠന കേന്ദ്രത്തിലെ ശാസ്ത്ര ഗവേഷകരായ അലക്‌സ്.സി.ജെ, രേഷ്മ.ജെ, വിമോദ്.കെ.കെ, എന്നിവര്‍ ചേര്‍ന്ന് തൃശൂര്‍ ജില്ലയിലെ ക്വാറികളുടെ ഭുപടങ്ങള്‍ തയ്യാറാക്കുകയും ആഘാതങ്ങളും നിമയലംഘനങ്ങളും വിലയിരുത്തുകയും ചെയ്തിരിക്കുന്നു. ആര്‍ക്കും ലഭ്യമാകുന്നതും പരിശീലിക്കാന്‍ കഴിയുന്നതുമായ ആ സംവിധാനങ്ങള്‍ ക്വാറി വിരുദ്ധ സമരങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള വിവിരശേഖരണത്തിന് സഹായകമാകുന്നു.

Read More

കൊച്ചി മെട്രോ റെയില്‍: ഒരു നഗരത്തിന്റെ കിതപ്പുകള്‍

സമഗ്രവീക്ഷണത്തോടെ പരിഹരിക്കപ്പെടേണ്ട കൊച്ചിയുടെ ഗതാഗത വികസനത്തെ മെട്രോ എന്ന ഏകപരിഹാരം എങ്ങനെയെല്ലാം അവഗണിക്കുന്നു എന്ന അന്വേഷണ റിപ്പോര്‍ട്ട്.

Read More

പശ്ചിമഘട്ട സംവാദയാത്ര: മുന്‍വിധികളില്ലാതെ മലകളുടെ മടിത്തട്ടിലേക്ക്‌

യുവസമൂഹത്തിന്റെ കൂട്ടായ്മയായയൂത്ത് ഡയലോഗ് 2014 ഏപ്രില്‍ 12ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച പശ്ചിമഘട്ട സംവാദയാത്ര വേറിട്ട സമീപനരീതികൊണ്ട് വ്യത്യസ്തമായ ഒരു ശ്രമമായി മാറുകയാണ്. തദ്ദേശീയരുമായി സംവദിച്ചുകൊണ്ട് പശ്ചിമഘട്ടത്തിലെ മലയോരഗ്രാമങ്ങളിലൂടെ യാത്രികര്‍ നടന്നുതുടങ്ങിയിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തനത്തിന് പുതിയ ഭാഷ നല്‍കുന്നതിനുള്ള തങ്ങളുടെ ശ്രമത്തെ പകുതി വഴിയില്‍ അവര്‍ വിലയിരുത്തുന്നു.

Read More

മുതലമട: ക്വാറിമടയായി മാറുന്ന കാര്‍ഷികഗ്രാമം

പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരത്തെ കാര്‍ഷിക സമൃദ്ധിയുടെ ഹരിതഭൂമിയായിരുന്ന പാലക്കാട് ജില്ലയിലെ മുതലമട ഇന്ന് അനധികൃത ക്വാറികളുടെ വിളനിലമായി മാറിയിരിക്കുകയാണ്. തെന്മലയോരം എന്നറിയപ്പെടുന്ന മുതലമടയുടെ കിഴക്കന്‍ മലഞ്ചെരുവ് പകുതിയോളം കാര്‍ന്നെടുക്കപ്പെട്ടുകഴിഞ്ഞു. ദുരന്തമുഖത്തേക്ക് ഏറെ ദൂരമില്ലെന്നറിയുന്ന നാട്ടുകാര്‍ സംഘടിച്ച് തുടങ്ങിയിരിക്കുന്നു.

Read More

ചീക്കല്ലൂര്‍ പാടത്ത് വിമാനമിറക്കാന്‍ നോക്കേണ്ട

വയനാട്ടിലെ ചീക്കല്ലൂര്‍ എന്ന ഗ്രാമത്തില്‍ വരാന്‍ പോകുന്ന വിമാനത്താവളത്തിനെതിരായ തദ്ദേശീയരുടെ പ്രക്ഷോഭം ശക്തമാവുകയാണ്. നാട്ടുകാര്‍ പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന നെല്‍വയലുകള്‍ നികത്തിക്കൊണ്ട് വരാന്‍ പോകുന്ന വിമാനത്താവളത്തിലൂടെ നാടിന്റെ സമഗ്ര പുരോഗതിയാണ് ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാറിന്റെ വാദം. എന്നാല്‍ ആ പുരോഗതി ഇവിടെ വേണ്ട എന്ന നിലപാടിലാണ് നാട്ടുകാര്‍.

Read More
Page 1 of 31 2 3