ബിനാലെ അകവും പുറവും

ബിനാലെ വേദികളുടെ ഉള്ളിലെ ഉള്‍ക്കാഴ്ചകള്‍ മാത്രമല്ല, ഫോര്‍ട്ട് കൊച്ചിയിലെ ചുമരുകളും ഇടനാഴികളും കരുതിവച്ചിരിക്കുന്ന കഥകള്‍ കൂടി പകര്‍ത്തിയെഴുതിക്കൊണ്ട് വ്യത്യസ്തമായ ഒരു കൊച്ചിന്‍-മുസിരിസ് ബിനാലെ അനുഭവം പങ്കുവയ്ക്കുന്നു.

Read More

മഹാശ്വേതാദേവി എന്ന മനുഷ്യമഹാമാപിനി

ഒരിക്കലും സാഹിത്യമണ്ഡലത്തില്‍ മാത്രം ഒതുങ്ങാതെ, പോരാളികളായ ആക്ടിവിസ്റ്റുകള്‍ക്കും വികസന ഫാഷിസത്തിന്റെ ഇരകളായ ആദിവാസികള്‍ക്കും ദളിതര്‍ക്കും ഒപ്പം സഞ്ചരിച്ച്, അവര്‍ക്ക് തണലും കരുത്തമേകിയ മുഴുനീള രാഷ്ട്രീയക്കാരി കൂടിയായിരുന്നു മഹാശ്വേതാ ദേവി. അടുത്തിടെ അന്തരിച്ച പ്രശസ്ത എഴുത്തുകാരിയുടെ കേരള സന്ദര്‍ശനാനുഭവങ്ങള്‍ ഓര്‍മ്മിക്കുന്നു

Read More

വികസന ബദലെന്ന കള്ളവും പഠന കോണ്‍ഗ്രസും

പുതിയ കാലത്തെ വികസനമാതൃക തയ്യാറാക്കുന്നതിന് വേണ്ടി സി.പി.എം
സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് ഒരു ഇടതുപക്ഷ ബദല്‍
വികസനപ്രതീതിയെങ്കിലും സൃഷ്ടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു.

Read More

പ്ലാച്ചിമടയില്‍ വെളിപ്പെടുന്ന കോര്‍പ്പറേറ്റ് രാഷ്ട്രീയം

പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിക്കെതിരെയുള്ള ജനകീയ സമരത്തെ പരസ്യമായി പിന്തുണച്ചിരുന്ന സോഷ്യലിസ്റ്റ് നേതാക്കള്‍ കോളക്കമ്പനിക്കനുകൂലമായി പ്രവര്‍ത്തിച്ചു എന്ന ആരോപണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകളോടുള്ള ദാസ്യമനോഭാവത്തെക്കുറിച്ച് വിലയിരുത്തുന്നു

Read More

പ്രവര്‍ത്തനം തൃപ്തികരമല്ല

ഗാന്ധിയന്‍ സംഘടനകള്‍ ഏറെയുണ്ടായിട്ടും കേരളത്തിലെ ജനകീയ സമരങ്ങളിലോ സാമൂഹിക പ്രശ്‌നങ്ങളിലോ അവയ്ക്ക് എന്തുകൊണ്ട് ഇടപെടാന്‍ കഴിയുന്നില്ല? ഗാന്ധിയന്‍ സംഘടനകളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും അതില്‍ ഏറെ വിഷമവുമുണ്ടെന്നും കേരളത്തിലെ പ്രമുഖ ഗാന്ധിയന്‍ സംഘടനയായ കേരള സര്‍വ്വോദയ മണ്ഡലത്തിന്റെ പ്രസിഡന്റ്
തായാട്ട് ബാലന്‍

Read More

‘ലാംപ്’അണയുമോ? ലാലൂരില്‍ വീണ്ടും സമരചൂട്‌

വര്‍ഷങ്ങളായി തുടരുന്ന ലാലൂരിന്റെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി പത്തിയൂര്‍ ഗോപിനാഥ് രൂപം നല്‍കിയ, ലാലൂര്‍ സമരസമിതി അംഗീകരിച്ച, ലാലൂര്‍ മോഡല്‍ പ്രൊജക്ടും അട്ടിമറിക്കപ്പെടുകയാണ്. തുടര്‍ച്ചയായി വഞ്ചിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന ലാലൂര്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ സമരകാഹളത്തിലേക്ക് എടുത്തുചാടാന്‍ ഒരുങ്ങുകയാണെന്ന് പി.എം. ജയന്‍

Read More

പബ്ലിക്‌റിലേഷന്‍ സമരങ്ങളുടെ പിന്നാമ്പുറം

ഹസാരെയുടെയും രാംദേവിന്റെയും സമരത്തിന് കിട്ടിയ മാധ്യമപ്രീതി എന്തുകൊണ്ട് ഇറോം ഷര്‍മിളയ്ക്കും മേധയ്ക്കും കിട്ടാതെ പോയി എന്ന് നിരീക്ഷിക്കുന്നു

Read More

ലാലൂര്‍; ആശ കൊടുത്ത് തണുപ്പിക്കുമ്പോഴും കെടാത്ത സമരവീര്യം

മാലിന്യ സംസ്‌ക്കരണത്തിന് കേന്ദ്രീകൃതമായ വന്‍പദ്ധതി നടപ്പാക്കിയതിന്റെ പാളിച്ചയുമായി ലാലൂര്‍ സമരം പ്രശ്‌നപരിഹാരം കാണാനാകാതെ തുടരുകയാണ്. കോണ്‍ട്രാക്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും ഓരോ വര്‍ഷവും പണം അടിച്ചുമാറ്റാനുള്ള വരുമാന സ്രോതസ്സായി ലാലൂര്‍ മാലിന്യസംസ്‌കരണ പ്ലാന്റ് മാറിയിരിക്കുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊടുവിലും കെടാത്ത സമരവീര്യവുമായി ലാലൂര്‍ തുടരുന്നു

Read More

ലാലൂര്‍ മറ്റൊരു സമരത്തിലേക്ക് ദൂരമളക്കുന്നു

ആറു പതിറ്റാണ്ടു കാലത്തെ പഴക്കമുള്ള പ്രശ്‌നമാണ ലാലൂര്‍. പല ഘട്ടങ്ങളിലും സമരം മൂര്‍ഛിക്കുയും താല്‍ക്കാലികാശ്വാസത്തിന്റെ പേരില്‍ വീണ്ടും പിന്നോട്ടു
പോകുകയും ചെയ്തിട്ടുണ്ട്. ഒന്നു മഴ പെയ്താല്‍ അല്ലെങ്കില്‍ രൂക്ഷമായ
ആരോഗ്യപ്രശ്‌നം വന്നാല്‍ വിഷവാതകം ശ്വസിച്ചാല്‍ അള പൊട്ടിയ പാമ്പിനെ പോലെ
സമരവും നിലവിളിയുമായി ലാലൂര്‍ നിവാസികള്‍ ഒന്നടങ്കം കോര്‍പ്പറേഷനു
മുന്നിലേക്കോ അല്ലാതെയോ സമരത്തിലേക്ക് എടുത്തു ചാടാറാണ് പതിവ്. പല പല
ഘട്ടങ്ങളില്‍ അന്നന്നത്തെ സമരങ്ങളെല്ലാം താല്‍ക്കാലിക മുട്ടുശാന്തിപോലെ
ചില ഒത്തുതീര്‍പ്പിന്റെയും ചില നേട്ടങ്ങളുടെയും പേരില്‍ നിര്‍ത്തിവെക്കും. ഇപ്പോള്‍ മുഖ്യമന്ത്രി ഇടപെടലിലൂടെയുണ്ടായിരിക്കുന്ന ഈ സമരം നിര്‍ത്തലില്‍
നിന്നും പ്രശ്‌നപരിഹാരത്തിലേക്കുള്ള ദൂരമെത്രയാണ്? ഒരു നിരീക്ഷണം.

Read More

രാഷ്ട്രീയം പിടികിട്ടാത്ത അതിരപ്പള്ളി

Read More

ഉപഭോഗഭ്രാന്തിന് മാധ്യമസേവ പരസ്യം വായിക്കൂ, തൊട്ടുകൂട്ടാന്‍ വാര്‍ത്തയും

ഉപഭോഗ മാമാങ്കം പൊടിപൊടിക്കുന്നതിനായി കേരളസര്‍ക്കാര്‍ നേരിട്ട് നടപ്പാക്കുന്ന ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ പരസ്യം കേരളത്തിലെ വമ്പന്‍ പത്രങ്ങള്‍ ഒന്നാം പേജില്‍ വീശി നല്കി

Read More

പട്ടാളത്തെ നേരിടാന്‍ ഭോപ്പാല്‍ ദുരന്തത്തിനിടയാക്കിയ കീടനാശിനി

തൃശൂരിലെ അയ്യന്തോള്‍ പുല്ലഴി കോള്‍പ്പാടശേഖരത്തില്‍ നെല്‍ച്ചെടികള്‍ തിന്നു നശിപ്പിക്കുന്ന പട്ടാളപ്പുഴു രൂക്ഷമായതോടെ അതിനെ നേരിടാന്‍ കാര്‍ഷികസര്‍വകലാശാലയുടെ നേതൃത്വത്തില്‍ കീടനാശിനി പ്രയോഗം തുടങ്ങി. കോര്‍പ്പറേറ്റ് കമ്പനിയായ ബെയര്‍ ഉത്പ്പാദിപ്പിക്കുന്ന സെവിന്‍ എന്ന കീടനാശിനിയാണ് പാടത്ത് വ്യാപകമായി തളിച്ചുതുടങ്ങിയത്.

Read More

തോല്‍പ്പിക്കപ്പെടുമ്പോഴും അമര്‍ന്നു കത്തുന്ന ലാലൂര്‍

Read More