മനുഷ്യനും രാഷ്ട്രവും

എപ്പോഴാണോ ഒരു രാഷ്ട്രം അതിന്റെ പ്രഖ്യാപിത ഉദ്ദേശങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെടുന്നത്, എപ്പോഴാണോ അത് പൊതുനന്മയെ പ്രതിനിധീകരിക്കുന്നതില്‍ പരാജയപ്പെടുന്നത്, അപ്പോള്‍ അതിന്റെ പൗരന്മാര്‍ക്ക് ആ സാമൂഹിക ഉടമ്പടിയില്‍നിന്നു പിന്‍വാങ്ങാനുള്ള, തങ്ങളുടെ പരമാധികാരം തിരിച്ചെടുക്കാനുള്ള എല്ലാ അവകാശവുമുണ്ട്

Read More

സ്വകാര്യജീവിതവീക്ഷണത്താല്‍ സ്വന്തം ശവക്കുഴി തോണ്ടുന്നവരോട്

നാരായണഗുരുവിന്റെ സംഭാഷണങ്ങള്‍ പലരും സമാഹരിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ ആശയസ്ഥാപനത്തിന് ഉതകുന്നതു മാത്രം ഗുരുവിന്റെ ജീവിതത്തില്‍നിന്ന് തെരഞ്ഞെടുക്കുന്ന മുന്‍ സമീപനങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരവതരണമായ, നാരായണഗുരുവിന്റെ സംഭാഷണങ്ങളുടെ സമാഹാരം (‘മൗനപ്പൂന്തേന്‍’) എന്തുകൊണ്ട് പ്രസക്തമാകുന്നു ?

Read More

ഹിംസയല്ല, ആത്മവിചിന്തനമാണ് ലോകം ആവശ്യപ്പെടുന്നത്

നിലവിലെ വ്യവസ്ഥിതിയെ അടിമുടി ഉടച്ചുവാര്‍ക്കുകയെന്ന ലക്ഷ്യത്തോടെ
ഇടപെടുന്ന സാമൂഹിക പ്രവര്‍ത്തകരില്‍ സായുധസമരത്തെ അംഗീകരിക്കുന്നവരും അല്ലാത്തവരുമുണ്ട്. ഈ നിര്‍ണ്ണായക വ്യത്യാസത്തെ സംവാദങ്ങള്‍ക്ക് അനുഗുണമാംവിധം രേഖപ്പെടുത്തേണ്ട ആവശ്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. മാവോപക്ഷ സായുധ പോരാട്ടത്തിലെ ദാര്‍ശനികവും പ്രായോഗികവുമായ വൈരുദ്ധ്യങ്ങളെ സംബന്ധിച്ച നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നു.

Read More

രാഷ്ട്രമെന്ന ചരിത്രപരമായ മണ്ടത്തരത്തെ മറികടക്കണം

ഒന്നുകില്‍ ഭരണകുടത്തിന്റെ എല്ലാ അവകാശവാദങ്ങളെയും കണ്ണടച്ച് വിശ്വസിച്ച് വിനീതദാസരായി കഴിയുക, അല്ലെങ്കില്‍ മാവോയിസ്റ്റാവുക, തിരഞ്ഞെടുക്കാന്‍ ഈ രണ്ട് സാധ്യതകള്‍ മാത്രമെ നമുക്കൂള്ളൂ എന്നാണോ ഭരണകൂടം നമ്മളോട് പറയുന്നത്? മാവോവാദിയെന്ന സംശയത്താല്‍ തണ്ടര്‍ബോള്‍ട്ട് പ്രത്യേക പോലീസ് സേന അറസ്റ്റുചെയ്ത ശ്യാം ബാലകൃഷ്ണന്‍ ആ അനുഭവത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്ന വിശദമായ സംഭാഷണം.

Read More

മനുഷ്യനായ ദൈവം

മനുഷ്യജീവിതം രൂപപ്പെടുന്നത് വിധിയാല്‍ (fate) മാത്രമല്ല; സ്വതന്ത്രേച്ഛയും (free will)
ചേര്‍ന്നാണെന്നും ജൈവീക സ്വാര്‍ത്ഥത വിധിയോട് ചേര്‍ന്ന് നില്‍ക്കുന്നതാണെങ്കില്‍, അതിനുള്ള പ്രകൃതിയുടെ തന്നെ മറുമരുന്നാണ് അറിവും അതില്‍ നിന്നുണ്ടാകുന്ന തിരഞ്ഞെടുപ്പുകളുമെന്നും സി.ആര്‍. പരമേശ്വരന്റെ ‘പോകുവാന്‍ എങ്ങുമില്ല’ (കേരളീയം 2012 മെയ് ലക്കം) എന്ന ലേഖനത്തിന് മറുപടിയായി ശ്യാം ബാലകൃഷ്ണന്‍

Read More

മൂല്യശാസ്ത്രവും ഭൂമിരാഷ്ട്രീയവും

ഏകലോകം എന്ന അറിവും അനുഭവവും അത്രമേല്‍ സാധാരണമായിരിക്കുന്ന ഇന്ന് പ്രാദേശിക തിണ്ണമിടുക്കുകള്‍ ഒഴിവാക്കി മനുഷ്യര്‍ക്ക് എല്ലാം പ്രസക്തമായ മൂല്യശാസ്ത്രത്തിന്റെ വെളിച്ചത്തിലുള്ള, വ്യക്തിയുടെ സ്വയംഭരണത്തെ ലക്ഷ്യമാക്കുന്ന, ഭൂമിരാഷ്ട്രീയ ബോധമാണ് നമുക്ക് വേണ്ടതെന്ന് വിശദമാക്കുന്നു

Read More