റോഡിന് വീതികൂടുമ്പോള്‍ ഈ നാടിന് എന്തു സംഭവിക്കുന്നു ?

വര്‍ദ്ധിച്ചുവരുന്ന ഗതാഗതാവശ്യങ്ങള്‍ പരിഗണിച്ച് കേരളത്തിലെ ദേശീയപാതകള്‍ വികസിപ്പിക്കുക എന്നത് ഇന്ന് സംസ്ഥാനം ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ്. വാഹനപ്പെരുപ്പത്തെ താങ്ങാന്‍ കഴിയുന്നവിധം ദേശീയപാതകള്‍ക്ക് വീതി കൂടേണ്ടത് പ്രധാനമാണ്. എന്നാല്‍ ഇതിന്റെ മറവില്‍ കേരളത്തില്‍ നടക്കുന്നത് പൊതുനിരത്തുകളുടെ സ്വകാര്യവത്കരണവും ചുങ്കം പിരിക്കലും അഴിമതിയും വന്‍ കുടിയിറക്കലുമാണ്. റോഡ് വികസനം എന്ന പേരില്‍ അരങ്ങേറുന്ന കൊള്ളകളെക്കുറിച്ച് ദേശീയപാത സമരസമിതി സംസ്ഥാന കണ്‍വീനറുമായി ഒരു ദീര്‍ഘസംഭാഷണം.

Read More

ദേശീയപാത വികസനം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം

Read More

ബി.ഒ.ടി, 45 മീറ്റര്‍ റോഡിന് വോട്ടില്ല

കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ദേശീയപാതാ വികസനം 30 മീറ്ററില്‍ പരിമിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍
തയ്യാറായിട്ടും അതിനെതിരായിനിന്ന കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ദേശീയപാത സ്വകാര്യവത്കരണത്തിന് അനുകൂലമായി നില്‍ക്കുന്നവര്‍ക്കും വോട്ടില്ലെന്ന് പറഞ്ഞ് നിലപാട് വ്യക്തമാക്കുന്നു ദേശീയപാത സംരക്ഷണ സമിതി ചെയര്‍മാന്‍

Read More

ടോള്‍ പ്ലാസയിലെ കള്ളക്കണക്കുകള്‍

22 ലക്ഷം രൂപയുടെ പിരിവുമാത്രമാണ് പാലിയേക്കര ടോള്‍പ്ലാസയില്‍ ദിനം
പ്രതിയുള്ളതെന്നും അത് ശമ്പളം കൊടുക്കാന്‍ പോലും തികയുന്നില്ലെന്നുമാണ് ടോള്‍ പിരിക്കുന്ന കമ്പനി പറയുന്നത്. ടോള്‍ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള ഈ കുതന്ത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം വിശദമാക്കുന്നു ദേശീയപാതാ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി

Read More

അധാര്‍മ്മികം, അശാസ്ത്രീയം

സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാനും നേടിയെടുക്കാനുമുള്ള ആര്‍ജ്ജവം കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും കാണിക്കാതിരുന്നതുമാണ് സാഹചര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയതെന്ന് ഹാഷിം ചേന്ദാമ്പിള്ളി

Read More

ഇരകളുടെ രാഷ്ട്രീയം നിര്‍ണ്ണായകമാവും

സഹ്യപര്‍വ്വതത്തിനും അറബിക്കടലിനുമിടയിലുള്ള പ്രദേശം 99 വര്‍ഷത്തേക്ക് നല്‍കാമെങ്കില്‍ ഞങ്ങള്‍ ദൈവത്തിന്റെ സ്വന്തം സ്വര്‍ഗമാക്കിതരാമെന്ന് ഏതെങ്കിലും ആഗോള മൂലധന ശക്തി പ്രഖ്യാപിച്ചാല്‍
രണ്ടാമതൊന്നാലോചിക്കാതെ സര്‍വ്വകക്ഷിയോഗം കൂടി സമ്മതം
നല്‍കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയം
സമരസപ്പെട്ടിരിക്കുന്നുവെന്ന ആശങ്ക പങ്കുവയ്ക്കുന്നു

Read More

ദേശീയപാത വികസനം; കുടിയൊഴിപ്പിക്കലിനെതിരെ ജനകീയ ചെറുത്തുനില്‍പ്പ്‌

ബി.ഒ.ടി സ്വകാര്യവല്‍ക്കരണനയം പൊതുനിരത്തുകളില്‍ അടിച്ചേല്‍പ്പിക്കാനും അതിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്താനും ഉദ്ദേശിച്ച് നടപ്പിലാക്കുന്ന ദേശീയപാത വികസനത്തിനെതിരെ കുടിയൊഴിപ്പിക്കപ്പെടുന്ന ലക്ഷക്കണക്കിനാളുകള്‍ ശക്തമായ ജനകീയ ചെറുത്ത് നില്‍പ്പ് നടത്തുകയാണ്. റോഡിന്റെ വീതി കൂട്ടുക എന്നത് അടിസ്ഥാന വികസനമാണെന്ന് പറയുന്ന വികലമായ പൊതുധാരണയ്‌ക്കെതിരെയും എസ്റ്റിമേറ്റ് തുകയുടെ പോലും അനേകം ഇരട്ടി കൊള്ളലാഭം കൊയ്യുന്ന ബി.ഒ.ടി വ്യവസ്ഥയ്ക്കുമെതിരെയുള്ള സമരമായി ഇത് മാറുന്നു

Read More