അയ്യമ്പുഴ- ചുളളി സമരം ഭാഗികവിജയം മാത്രം
പോബ്‌സണ്‍ ഗ്രൂപ്പിന്റെ എം. സാന്‍ഡ് കമ്പനി സൃഷ്ടിച്ച ഭൂചലനങ്ങളെ തുടര്‍ന്ന് പ്രദേശവാസികള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ 5 ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി നല്‍കിയെങ്കിലും തുടര്‍ന്ന് കമ്പനി പ്രവര്‍ത്തിപ്പിയ്ക്കുന്നതിന് വഴിയൊരുക്കുക എന്ന ലക്ഷ്യം അവര്‍ നേടിയെടുത്തു. സമരത്തിന്റെ മുന്‍ നിരയില്‍ നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ ഒളിഞ്ഞും തെളിഞ്ഞും പോബ്‌സണ്‍ ഗ്രൂപ്പിന് സഹായമെത്തിയതോടെ സമരം ഒരു ഭാഗിക വിജയം മാത്രമായി തീര്‍ന്നു