കെ. കരുണാകരന്റെ രാഷ്ട്രീയം

മക്കളുടെ ശരീരഭാഗങ്ങള്‍ക്ക് എന്തുപറ്റി എന്ന രാജന്റെ അച്ഛന്റെയും വിജയന്റെ അമ്മയുടെയും ചോദ്യങ്ങള്‍ മലയാളി സമൂഹത്തിന് മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുന്നു. ഒരു സംസ്‌കൃത സമൂഹം ന്യായമായും ഉത്തരം പറഞ്ഞിരിക്കേണ്ടതായ ചോദ്യങ്ങളാണ് ഇവ. ഉത്തരമില്ലാത്തിടത്തോളം കാലം മലയാളി സമൂഹത്തിന് ഇതൊരു തീരാക്കളങ്കമായി അവശേഷിക്കും. ഈ തീരാക്കളങ്കത്തിന് ഉത്തരവാദി കരുണാകരനല്ലാതെ മറ്റാരുമല്ലാ