സാമൂഹികനീതിയും മാധ്യമപ്രവര്‍ത്തനവും
സത്യത്തോട് ചേര്‍ന്ന് നില്‍ക്കുക എന്നത് മാത്രമാണ് മാധ്യമപ്രവര്‍ത്തനം നീതിപൂര്‍ണ്ണമാകാന്‍ ചെയ്യാന്‍ കഴിയുന്ന കാര്യം. ഒരു പ്രശ്‌നത്തിലെ അനീതി, പക്ഷം ചേരാതെ കാണിച്ചുകൊടുക്കാന്‍ മാധ്യമപ്രവര്‍ത്തകന് കഴിയണം. നീതിയെ
ലക്ഷ്യം വച്ചുള്ള മാധ്യമപ്രവര്‍ത്തനമല്ല വേണ്ടത്. വാര്‍ത്തകള്‍ വസ്തുനിഷ്ഠമാകണം. യാതന
അനുഭവിക്കുന്നവരുടെ കൂടെ നില്‍ക്കണമെന്ന തീരുമാനത്തോടെ നടത്തുന്ന മാധ്യമപ്രവര്‍ത്തനം വസ്തുനിഷ്ഠമാകണമെന്നില്ല. വസ്തുനിഷ്ഠമായ മാധ്യമപ്രവര്‍ത്തനത്തിനായി നീതി മാധ്യമപ്രവര്‍ത്തകനില്‍ ഒരു പ്രചോദനമായി ഉണ്ടാവുകയാണ് വേണ്ടത്.
മാധ്യമപ്രവര്‍ത്തനത്തിലെ നീതിയെക്കുറിച്ചുള്ള ചില ചിന്തകള്‍