ജലനയം: പൊതുവിഭവം വില്‍പ്പനച്ചരക്കാകുമോ?

ഒരു ദശാബ്ദത്തിന് ശേഷം പുതിയ ജലനയത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുകയാണ്. 25 വര്‍ഷത്തിനിടയിലെ മൂന്നാമത്തെ ജലനയം. 1987ലെയും 2002ലെയും ജലനയങ്ങളില്‍ നിന്നും വിഭിന്നമായി ജലത്തെ ഒരു ചരക്കാക്കി കണക്കാക്കുന്നതാണ് 2012 ലെ കരട് ജലനയമെന്ന്  പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ജലത്തിന് വിലയിടുന്നതിനും സ്വകാര്യവത്കരിക്കുന്നതിനും ഊന്നല്‍ നല്‍കുന്ന കേന്ദ്ര ജലനയം 2012ന്റെ കരട് രേഖയെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നു