സ്ത്രീപീഡനത്തിന്റെ സാമൂഹിക പശ്ചാത്തലം

ആണ്‍, പെണ്‍ബന്ധത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ലൈംഗിക പട്ടിണിയാണ് ഒളിഞ്ഞുനോട്ടം മുതല്‍
ബലാല്‍സംഗം വരെയുള്ള ചെയ്തികളിലൂടെ പ്രകടമാകുന്നത്. ലോഡ്ജില്‍ റൂമെടുക്കുന്ന കാമുകീകാമുകന്മാരെ നിയമവിരുദ്ധമായി അറസ്റ്റു ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനില്‍ പ്രവര്‍ത്തിക്കുന്നത് ഈ ഒളിഞ്ഞുനോട്ട മനോഭാവമാണ്, നിയമപരിപാലന ഉത്തരവാദിത്വമല്ല.