ബ്രായ് യാഥാര്‍ത്ഥ്യമാക്കാനുള്ള തന്ത്രം
ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ നമ്മുടെ കാര്‍ഷിക രംഗത്തേക്ക് വ്യാപിപ്പിക്കാന്‍ സൗകര്യമൊരുക്കുന്നതിനുള്ള ഒരു നിയമസംവിധാനം നിര്‍മ്മിക്കുകയാണ് ബയോടെക്‌നോളജി റഗുലേറ്ററി അതോറിറ്റി ബില്ലിന്റെ ലക്ഷ്യം. അതോറിറ്റി രൂപീകൃതമായാല്‍ അതിന്റെ പ്രധാന ഗുണമുണ്ടാകുന്നത് മൊണ്‍സാന്റോയ്ക്കാണ്. മൊണ്‍സാന്റോ രൂപപ്പെടുത്തിയ പല വിത്തുകളും ഫീല്‍ഡ് പരീക്ഷണത്തിന് തയ്യാറായി നില്‍ക്കുകയാണ്. സര്‍ക്കാറിന്റെ അനുമതി മാത്രമാണ് ഇനി കിട്ടേണ്ടത്. അത് സുഗമമാക്കാനുള്ള ഒരു മുഖം മിനുക്കല്‍ പരിപാടിയാണ് ഈ അവാര്‍ഡ്.