ടോട്ടോചാന്‍ വായിച്ചവര്‍ക്കും വായിക്കേണ്ടുന്നവര്‍ക്കും

1981ല്‍ പുറത്തിറങ്ങിയ ‘ടോട്ടോചാന്‍്’ എന്ന ജാപ്പനീസ് കൃതി ലോകത്തെമ്പാടുള്ള കുട്ടികളും മുതിര്‍ന്നവരുമായ വായനക്കാരെ ഒരുപോലെ ആനന്ദിപ്പിക്കുകയും ചിലപ്പോള്‍ സങ്കടപ്പെടുത്തുകയും അതിലേറെ പ്രത്യാശാഭരിതരാക്കുകയും ചെയ്ത ഒരു പുസ്തകമാണ്. കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയും ഏറെ വായിക്കപ്പെട്ടിട്ടുണ്ട്.