പ്ലാച്ചിമട ജനാധികാര യാത്ര സമാപിച്ചു
നവംബര്‍ 25ന് കാസറഗോഡ് നിന്നും ആരംഭിച്ച യാത്ര പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായ പന്നാലാല്‍ സുരാനയാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ ദിവസങ്ങളില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകള്‍ പിന്നിട്ട് ഡിസംബര്‍ 1, 2 തീയ്യതികളില്‍ പാലക്കാട് പര്യടനം നടത്തി. തുടര്‍ന്ന് തൃശൂര്‍, ഏറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ പിന്നിട്ട് ഡിസംബര്‍ 11ന് യാത്ര തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു.