ഇ.എഫ്.എല്‍ നിയമം: പരാതികള്‍ക്ക് കാരണം നടപ്പിലാക്കിയതിലെ പിഴവുകള്‍

1971ലെ സ്വകാര്യവനം നിക്ഷിപ്തമാക്കല്‍ നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത സ്വകാര്യവ്യക്തികളുടെ ഭൂമികള്‍ പലതും
കേസുകള്‍ തോറ്റതിലൂടെ സര്‍ക്കാറിന് നഷ്ടമായിരുന്നു. ഇത് തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ
ഇ.എഫ്.എല്‍ നിയമം ചിലയിടങ്ങളില്‍ ചെറുകിട കര്‍ഷകര്‍ക്ക് ദോഷകരമായിട്ടുണ്ട്. എന്നാല്‍ വന്‍ കയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടുമുണ്ടെന്നതാണ് വസ്തുത.