പ്ലാച്ചിമട ജനാധികാര സമരത്തിലേക്ക്
2014 ജനുവരി 30 മുതല്‍ പ്ലാച്ചിമടയില്‍ ജനാധികാര സമരം ആരംഭിക്കുന്നതിന് സമര സമിതിയും ഐക്യദാര്‍ഢ്യ സമിതിയും തീരുമാനിച്ചിരിക്കുകയാണ്. 2011 ഫെബ്രുവരി 24ന് കേരള നിയമസഭ ഐക്യകണ്ഠമായി പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭ്യമായില്ലെങ്കില്‍ പ്ലാച്ചിമടയിലെ കൊക്കക്കോളയുടെ ആസ്തികളില്‍ കൃഷിയുള്‍പ്പെടെയുള്ള തൊഴില്‍ദായക സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന അഹിംസാത്മക, നിയമലംഘന സമരമാര്‍ഗങ്ങള്‍ അവലംബിക്കാനാണ് സമരസമിതി തീരുമാനിച്ചിട്ടുണ്ട്.