സഭയുടെ വിലപേശലുകളും പുരോഹിതരുടെ ലാഭചിന്തകളും

കത്തോലിക്കാസഭയിലെ പൗരോഹിത്യത്തിന്റെ അപ്രമാദിത്തത്തെ വെല്ലുവിളിച്ചുകൊണ്ട് 30 വര്‍ഷത്തിലേറെയായി സഭാധികാരത്തിനെതിരെ എഴുതുകയും പോരാടുകയും ചെയ്ത ജോസഫ് പുലിക്കുന്നില്‍ അദ്ദേഹത്തിന്റെ മാസികയായ ഓശാനയുടെ പ്രസിദ്ധീകരണം ഈ മാര്‍ച്ച്  മാസത്തോടെ നിര്‍ത്തുകയാണ്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്, ഏറെ വിവാദ സംഭവങ്ങളില്‍ കത്തോലിക്കാസഭ ഉള്‍പ്പെട്ട പശ്ചാത്തലത്തില്‍ ക്രിസ്ത്യാനിറ്റിയുടെയും പൗരോഹിത്യത്തിന്റെയും രാഷ്ട്രീയ ശരിതെറ്റുകളെ വിലയിരുത്തുകയാണ് അദ്ദേഹം.