കേരളീയം ഡിജിറ്റല്‍ ആര്‍ക്കൈവ് പ്രകാശനം ചെയ്തു
1998ല്‍ പ്രസിദ്ധീകരണം ആരംഭിച്ച കാലം മുതലുള്ള കേരളീയം മാസികയുടെ മുന്‍ ലക്കങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ വായനക്കാര്‍ക്ക് മുന്നിലെത്തിക്കുന്ന കേരളീയം വെബ്‌സൈറ്റ് 2014 മെയ് 8ന് പ്രകാശനം ചെയ്തു. ‘നവമാധ്യമങ്ങള്‍ തുറന്നിട്ട സാമൂഹിക ഇടത്തെ സമാന്തര മാധ്യമങ്ങള്‍ സ്വാംശീകരിക്കേണ്ടത് എങ്ങനെ?’ എന്ന സംവാദം സംഘടിപ്പിച്ചുകൊണ്ടാണ് കേരളീയം ഡിജിറ്റല്‍ ആര്‍ക്കൈവ് പ്രകാശനം ചെയ്തത്. മാധ്യമ പ്രവര്‍വര്‍ത്തകനും വിഷയ വിദഗ്ധനുമായ കെ. രാജഗോപാല്‍ സംവാദം മോഡറേറ്റ് ചെയ്തു. കെ. വേണു, ഡി. ദാമോദര്‍ പ്രസാദ്, കെ.എച്ച്. ഹുസൈന്‍, ഡോ. പി. രഞ്ജിത്ത്, ജോണ്‍സണ്‍ (ഉത്തരകാലം), അഡ്വ. ബിജു ജോണ്‍ (ലിറ്റില്‍ മാസിക), മുരളീധരന്‍ (കൂട്), മനോജ് (വിക്കി ഗ്രന്ഥശാല), സൂരജ് (സ്വതന്ത്ര മലയാളം കംപ്യൂട്ടിംഗ്), സി.കെ. രാജു, പി.എം. ജയന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ചു. കേരളത്തിലെ വിവിധ സമാന്തര മാധ്യമങ്ങളുടെ പ്രതിനിധികളും വായനക്കാരും പരിപാടിയില്‍ പങ്കെടുത്തു. ഡിജീറ്റല്‍ ആര്‍ക്കൈവ് പ്രകാശനത്തെ തുടര്‍ന്ന് നടന്ന കേരളീയം 16-ാം വാര്‍ഷികാഘോഷത്തില്‍ കേരളീയം മാസികയുടെ വിവിധ കാലങ്ങളിലെ എഴുത്തുകാര്‍, സാമ്പത്തിക പിന്തുണ നല്‍കിയവര്‍, ജീവനക്കാര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

