നിരന്തര വളര്‍ച്ച എന്നത് ഒരു നടക്കാത്ത സ്വപ്നം മാത്രമാണ്
ആധുനിക ലോകം ഇന്ന് വളര്‍ച്ചയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. നിരന്തരവും ഏറ്റക്കുറച്ചിലില്ലാത്തതുമായ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച്. അത്തരമൊരു സാമ്പത്തിക വളര്‍ച്ച സാധ്യമാണെന്ന് നമ്മുടെ സാമ്പത്തിക വിദഗ്ദ്ധന്മാര്‍ നമ്മെ വിശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം?